യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിര്‍ദേശപ്രകാരമാണ് തന്റെ വീട് ആക്രമിച്ചതെന്ന് വീണാ ജോര്‍ജ് ആരോപിച്ചു.

ചികില്‍സാപിഴവില്‍ ഇന്നലെത്തെന്നെ നടപടിയെടുത്തെന്നും ആരോഗ്യമന്ത്രി പറഞ്ഞു.  ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളജില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയില്‍ എത്തിയത്.

ചികില്‍സാപ്പിഴവില്‍ ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ റീത്ത് വച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് വാതില്‍ റീത്ത് വയ്ക്കുകയായിരുന്നു.

ENGLISH SUMMARY:

Kerala Health Minister Veena George has dismissed the Youth Congress protest, accusing the opposition leader VD Satheesan of orchestrating the attack on her residence. She stated that immediate action was taken yesterday regarding the medical negligence incident.