ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ശ്രീ കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി ചുമതല ഏൽക്കുന്നത്. സാധാരണക്കാർക്ക് ഓൺലൈനിൽ കയറി ശുപാർശ ഒന്നുമില്ലാതെ മുറികള്‍ കൊടുക്കാൻ സാധിച്ചത് നേട്ടമായിട്ട് കരുതുകയാണന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ മനോരമ ന്യൂസിനോട് പറഞ്ഞു.
പാസിന്റെ കാര്യത്തിലും കർശന നിയന്ത്രണങ്ങളുണ്ട്. ഫോട്ടോ പാസ് മാത്രമേ അനുവദിക്കുകയുള്ളൂ അത് നോൺ ട്രാൻസ്ഫറബിൾ ആണ്, പൈസയ്ക്ക് കൊടുക്കാൻ പാടില്ല അത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
ഫെബ്രുവരി ആറാം തീയതി മുതൽ 2026 ലെ ശബരിമല തീർത്ഥാടനത്തിനുള്ള ഒരുക്കം ഔപചാരികമായിട്ട് ആരംഭിക്കുകയാണ്, ശ്രദ്ധയിൽ പെട്ടിട്ടുള്ള എല്ലാ പോരായ്മകളും പരിഹരിച്ച് ഒക്ടോബർ, നവംബർ മാസം ആകുമ്പോൾ ശബരിമല സജ്ജമാണ് എന്ന് പറയാൻ സാധിക്കത്തക്ക രീതിയിൽ ചെറുതും വലുതുമായിട്ടുള്ള ഓരോ കാര്യങ്ങളും പൂർത്തിയാക്കണമെന്നും കെ ജയകുമാർ പറഞ്ഞു.