നടി ആക്രമക്കണക്കേസില് മഞ്ജു വാരിയര്‍ക്കെതിരെയും പൊലീസിനെതിരെയും കടുത്ത ആരോപണവുമായി ദിലീപ്. കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മാധ്യമങ്ങളെ കാണുമ്പോഴാണ് ദിലീപ് കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. ക്രിമിനല്‍ പൊലീസ് സംഘത്തെ കൂട്ടുപിടിച്ച് അന്നത്തെ ഒരുദ്യോഗസ്ഥ തനിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും തന്നെ പ്രതിയാക്കാനാണ് ഗൂഢാലോചന നടന്നതെന്നും ദിലീപ് പറഞ്ഞു. ജയിലിലുള്ള പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനെഞ്ഞുവെന്നും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ജീവിതം നശിപ്പിക്കാനും ശ്രമുണ്ടായെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.