രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍. രാഹുൽ വടി കൊടുത്ത് അടി വാങ്ങിക്കുകയായിരുന്നു.അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ച അതിജീവിതയെ ആക്രമിച്ച് മുഖ്യമന്ത്രിയുടെ മുമ്പിൽ എത്തിച്ചതിന്റെ ഉത്തരവാദിത്തം രാഹുലിനല്ലാതെ മറ്റാർക്കുമല്ല.
ആരൊക്കെയാണോ കോൺഗ്രസ് പാർട്ടിയിൽ നിന്ന് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടത് അവരെയൊക്കെ ആക്രമിക്കുന്ന ദയനീയമായ കാഴ്ചയാണ് കണ്ടത്. ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തെ ആരൊക്കെയാണോ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സഹായിച്ചത് അവരെല്ലാം അവരുടെ നിലപാടുകൾ മാറ്റി ചിന്തിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.