സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പെട്ടവര്‍ യഥാര്‍ത്ഥ കാര്യങ്ങള്‍ വിളിച്ചുപറയുമോ എന്നുള്ള പേടിയാണ് സിപിഎം നേതൃത്വത്തിനുള്ളതെന്ന് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍പ്പെട്ട പത്മകുമാറിനെതിരേയും വാസുവിനെതിരേയും സിപിഎം നടപടി എടുക്കാത്തത്. നടപടി എടുത്താല്‍ അവരെല്ലാം വിളിച്ചുപറയും. അത് കാരണഭൂതനുള്‍പ്പെടെ പ്രശ്നമാകും. ദൈവഭൂതന്‍ എന്നു പറഞ്ഞാല്‍ കാരണഭൂതനാണെന്നും ചെന്നിത്തല.