തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് പിന്മാറില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. കെ. സുധാകരനും രമേശ് ചെന്നിത്തലയും വി.ഡി. സതീശനുമെല്ലാം തന്റെ നേതാക്കളാണ്. ഇപ്പോള്‍ പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത് തന്നെ എംഎല്‍എ ആക്കാന്‍ അധ്വാനിച്ചവര്‍ക്കുവേണ്ടിയാണ്. കാല് കുത്തി നടക്കാന്‍ കഴിയുന്നിടത്തോളം പ്രചാരണത്തിനിറങ്ങുമെന്നും രാഹുല്‍ വ്യക്തമാക്കി.