ശബരിമല സ്വർണ്ണക്കൊള്ളയിൽ താൻ പ്രതിസ്ഥാനത്തല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്. സുതാര്യമായാണ് ഈ ഭരണ സമിതി പ്രവർത്തിച്ചത്. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് ഏതന്വേഷണവും നടത്താൻ പ്രശാന്ത് വെല്ലുവിളിച്ചു. കെ. ജയകുമാർ ബോർഡ് പ്രസിഡൻ്റായി വരുന്നതിൽ അഭിമാനമേയുള്ളൂവെന്നും പ്രശാന്ത് പറഞ്ഞു.