വാഹന പരിശോധനയുടെ പേരില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വേട്ടയാടുന്നുവെന്ന് ആരോപിച്ച് കൊച്ചിയില്‍ മിന്നല്‍ പണിമുടക്ക് നടത്തിയ സ്വകാര്യ ബസ് ജീവനക്കാരെ വെല്ലുവിളിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. പണിമുടക്കിയ സ്വകാര്യ ബസുകളുടെ ഫോട്ടോ എടുത്തിട്ടുണ്ടെന്നും ഈ ബസുകളുടെ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ആലുവയില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ പോക്കറ്റില്‍ നിന്ന് കഞ്ചാവ് പിടിച്ചു. ഇത്തരം ഡ്രൈവര്‍മാരുടെ ലൈസന്‍സന്‍ റദ്ദാക്കും. മല്‍സരയോട്ടം നടത്തുന്ന ബസുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വിമര്‍ശനങ്ങളെ ഭയന്ന് താന്‍ മിണ്ടാതിരിക്കില്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.