നിലമ്പൂർ തിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്യാടൻ മുഹമ്മദിന്റെ തഴമ്പ് തനിക്കില്ലെന്ന് ഷൗക്കത്തിന് അറിയാമെന്നും അൻവർ വെറും സോപ്പ് കുമിളയാണെന്നും ബിനോയ് വിശ്വം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ബിനോയ് വിശ്വത്തിന്‍റ വാക്കുകള്‍ ഇങ്ങനെ..'പി വി അൻവർ ഒരു സോപ്പു കുമിളയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറി സഖാവ് ചന്ദ്രപ്പന്‍ പണ്ടേയ്ക്ക് പണ്ടേ പറഞ്ഞു ആരാണ് അന്‍വറെന്ന്. അന്‍വര്‍ നമ്മുടെ രാഷ്ട്രീയത്തിന്‍റെ നീതിബോധമുളള ഒരുപാര്‍ട്ടിക്കും നിരക്കാത്തയാളാണ്. അതുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു സങ്കോചവുമില്ലാതെ പറഞ്ഞു അന്‍വറിനെപ്പോലൊരാളെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ലെഫ്റ്റിനോ സ്വീകാര്യമല്ല എന്ന്. ആ നിലപാട് സിപിഐയ്ക്ക് എപ്പോഴുമുണ്ട്. ഇന്നുമുണ്ട് നാളെയുമുണ്ട്. അച്ഛന്‍റെ തഴമ്പ് മകന് കിട്ടണമെന്നില്ലെന്ന് ആരാട്യന്‍ ഷൗക്കത്തിനും അറിയാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.