മുനമ്പം പ്രശ്നം ആര് പരിഹരിക്കുമെന്ന് ജനത്തിനറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കിരണ്‍ റിജിജു പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും, വഖഫ് നിയമം സുപ്രീംകോടതിയുടെ പുറത്തെത്തി നടപ്പാക്കുമ്പോള്‍ പരിഹാരമാകുമെന്നും രാജിവ് ചന്ദ്രശേഖര്‍ പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ തിരുവനന്തപുരം പാളയം ലൂര്‍ദ് ഫൊറോന പള്ളിയിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു രാജിവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളിലേക്ക് പ്രത്യേകമായി ഒരു സ്നേഹയാത്രയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.