അർജുനെ കണ്ടെത്താൻ കൂടെ നിന്നവർക്ക് എല്ലാം നന്ദിയുണ്ടെന്ന സഹോദരി അഞ്ജു . പ്രതിസന്ധി നിറഞ്ഞ സമയമാണ് കടന്നുപോയത്. കേരള കർണാടക സർക്കാറുകളും ലോകമെമ്പാടുമുള്ള മലയാളികളും ഒപ്പംനിന്നു . വ്യാജ വാർത്തകളുമായി യൂട്യൂബ് ചാനലുകൾ സാഹചര്യം മുതലെടുത്തെന്നും സഹോദരിയുടെ വിമര്‍ശനം. ഡിഎന്‍എ പരിശോധന ഫലം വരാൻ കാത്തിരിക്കുകയാണെന്നും അഞ്ജു പറഞ്ഞു.