രാജ്മോഹന്‍ ഉണ്ണിത്താന് യൂത്ത് കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍. കാസര്‍കോട് ശരത്ലാലിന്റെയും കൃപേഷിന്റെയും ചോര ചൂണ്ടിക്കാട്ടി ജയിച്ച ഉണ്ണിത്താന് പിന്നീട് ആ കൊല്ലാക്കൊലയ്ക്ക് കൂട്ടുനിന്ന സിപിഎമ്മുകാര്ക്കായി വക്കീലിനെ നിയമിച്ചു. പാര്‍ട്ടിക്കെതിരെ തുടര്‍ച്ചയായി പരസ്യ പ്രതികരണങ്ങള്‍ നടത്തുന്നു. ഉണ്ണിത്താനെ കുറിച്ച് എല്ലാവര്ക്കും അറിയാമെന്നും ഷജീര്‍ മനോരമന്യൂസിനോട് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ ഉണ്ണിത്താന് ആയിട്ടില്ലെന്നും നിലയ്ക്ക് നിന്നാല്‍ ഉണ്ണിത്താന് കൊള്ളാമെന്നും ഷജീര്‍ പറഞ്ഞു.
'ഏത് സമയത്തും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നയാളാണ് ഉണ്ണിത്താന്. അദ്ദേഹമെന്തോ ഡയറി പുറത്തുവിടുമെന്ന് പറയുന്നു. അദ്ദേഹത്തിന്റെ കയ്യിലുള്ളതൊക്കെ പുറത്തുവിട്ടാല്‍ നന്നായിരിക്കും. നമ്മളും അതൊക്കെ തന്നെയാണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെ നടക്കുന്ന ആളുകളെ എന്തിന്റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും അറിയാം.
കഴിഞ്ഞ പത്തുവര്‍ഷം ഉണ്ണിത്താന് എവിടെയായിരുന്നു? സമരരംഗത്ത് ഉണ്ണിത്താന്റെ കോണ്ട്രിബ്യൂഷന് എന്താണ്? എത്ര യൂത്ത് കോണ്‍ഗ്രസുകാരെയാണ് പൊലീസ് മര്‍ദിച്ചത്? എത്രപേരാണ് ജയിലില്‍ ആയത്? അവരെയൊന്നും തിരിഞ്ഞു നോക്കാന്‍ ഇദ്ദേഹം വന്നിട്ടുണ്ടോ? ചുമ്മാ എംപിയായി വിലസുന്നതല്ലാതെ എന്ത് ചെയ്തു? ഈ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ ചോര കൊടുത്ത് പോരാടിയവരാണ് യൂത്തുകോണ്‍ഗ്രസുകാര്‍. അതുകൊണ്ട് ഉണ്ണിത്താന് സ്വന്തം കാര്യം നോക്കി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാതെ മുന്നോട്ട് പോകുന്നതാകും നല്ലത്' - ഷജീര്‍ പറഞ്ഞു.
'അപ്പപ്പോ കാണുന്നവനെ അപ്പനെന്ന് വിളിക്കുന്ന കുറേ ആളുകളുണ്ടെന്നും പണ്ട് രമേശ് ചെന്നിത്തലയുടെ ആളായിരുന്നുവെന്നും അങ്ങനെയാണ് പലരും വിശ്വസിച്ചിരുന്നതെന്നും പിന്നീട് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഗ്രൂപ്പുമാറി'യതാെണന്നുമായിരുന്നു നേമം ഷജീറിന്റെ പേരെടുത്ത് പറയാതെ ഉണ്ണിത്താന് നേരത്തെ വിമര്‍ശിച്ചത്. മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ എത്രാം സ്ഥാനത്താണ് പോയതെന്നും ഉണ്ണിത്താന് പരിഹസിച്ചു. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷം താന്‍ ഇവിടെ സര്‍ക്കാരിനെതിരെ സമരങ്ങള്‍ നടത്തിയെന്ന് ഷജീര്‍ തിരിച്ചടിച്ചു. കുണ്ടറയില്‍ 40,000 വോട്ടിന് തോറ്റയാളാണ് തന്നെ ഇപ്പോള്‍ ഉപദേശിക്കാന്‍ വരുന്നതെന്നും ഉണ്ണിത്താനെ പോലെ നാലഞ്ച് തവണ മല്‍സരിച്ച് തോറ്റ ആളല്ലെന്നും ഷജീര്‍ പറഞ്ഞു. പാര്‍ട്ടി പറഞ്ഞിട്ടാണ് നേമത്ത് മല്‍സരിച്ചതെന്നും ഉണ്ണിത്താനെ പോലെ ഒരാള്‍ ഇത്തരത്തില്‍ വ്യക്തി അധിക്ഷേപം നടത്തുന്നതും പാര്‍ട്ടിക്കെതിരെ നിരന്തരം പറയുന്നതും അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ഷജീര്‍ വിശദീകരിച്ചു. ഉണ്ണിത്താന്റെ ചരിത്രം വിളമ്പിക്കരുതെന്നും പാര്‍ട്ടി ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലായത് ഇത്തരക്കാരെ കൊണ്ടാണെന്നും ആരാണ് പാര്‍ട്ടി വഞ്ചകനെന്നും വര്‍ഗ വഞ്ചകനെന്നുെമല്ലാം കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്നും ഷജീര്‍ കൂട്ടിച്ചേര്‍ത്തു.