k-muralidharan
  • അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കിയെന്നാണ് ആരോഗ്യമന്ത്രി പ്രഖ്യാപിക്കാറുള്ളത്. ആ കത്ത് വിജിലന്‍സില്‍ എത്തിയാലേ അന്വേഷണം തുടങ്ങൂ. അതിനാല്‍ കത്ത് കൊടുക്കാത്തതാണോ കൊടുത്ത കത്തില്‍ നടപടി വൈകുന്നതാണോ പ്രശ്നമെന്നാണ് അറിയേണ്ടത്

ആരോഗ്യവകുപ്പില്‍ മന്ത്രി കെ.മുരളീധരന്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണങ്ങളെല്ലാം പ്രഖ്യാപനം മാത്രമായി. മുന്‍ ഇടത് മന്ത്രിമാരുടെ കാലത്തെ മരുന്ന് വാങ്ങലും കോവിഡ് കാലത്തെ ഉപകരണങ്ങള്‍ വാങ്ങിക്കലും ഉള്‍പ്പടെ എട്ട് വിജിലന്‍സ് അന്വേഷണമാണ് മന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ നടപ്പിലായത് ബ്ലീച്ചിങ് പൗഡര്‍ ഇടപാടിനേക്കുറിച്ചുള്ള ഒരേയൊരു അന്വേഷണം മാത്രം

മുന്‍മന്ത്രി വീണാ ജോര്‍ജിനെ ഉള്‍പ്പടെ സംശയനിഴലിലാക്കിയാണ് കോവിഡ് കാലത്ത് വാങ്ങിയ  ഐഫോണ്‍ പോലും കാണാനില്ലെന്ന് പ്രഖ്യാപിച്ചത്. അങ്ങിനെ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടി നശിപ്പിച്ചതില്‍ വിജിലന്‍സ് അന്വേഷിക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചത് ഒക്ടോബര്‍ 26നാണ്. പക്ഷെ ഇതുവരെ അത്തരമൊരു പരാതി വിജിലന്‍സിന് വന്നിട്ടില്ല. അന്വേഷണവുമില്ല.

എസ്എംഎ മരുന്നുവിവാദമുണ്ടായപ്പോള്‍ മുന്‍ ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയെ ലക്ഷ്യമിട്ട് പ്രഖ്യാപിച്ചതായിരുന്നു ഇടത് സര്‍ക്കാരുകളുടെ കാലത്തെ മരുന്ന് വാങ്ങലിലെ ഈ വിജിലന്‍സ് അന്വേഷണം. പ്രഖ്യാപിച്ചതല്ലാതെ അങ്ങനെയൊരു ഫയല്‍ ആഭ്യന്തരവകുപ്പ് കണ്ടിട്ടില്ല. കോട്ടയത്ത് സര്‍ജിക്കല്‍ ബ്ളോക്കിന്‍റെ സീലിങ് തകര്‍ന്നതിന് പിന്നാലെയായിരുന്നു ഈ അന്വേഷണപ്രഖ്യാപനം. പക്ഷെ അവിടെയും ഒന്നുമായിട്ടില്ല. 

ഇങ്ങനെ ഔഷധിയിലെ സാമ്പത്തിക ക്രമക്കേട്, KMSCL മരുന്ന് വാങ്ങിയതില്‍ അഴിമതി, സര്‍ക്കാര്‍ ആശുപത്രികളിലെ ഫര്‍ണിച്ചര്‍ വാങ്ങിക്കൂട്ടല്‍, കോവിഡ് കാലത്ത് ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടല്‍,  ബ്ളീച്ചിങ് പൗഡര്‍ വാങ്ങല്‍ എന്നിങ്ങനെ എട്ട് വിഷയങ്ങളില്‍ കെ.മുരളധീരന്‍ ആറ് മാസത്തിനിടെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഇതില്‍ ബ്ളീച്ചിങ് പൗ‍ഡര്‍ ഇടപാടില്‍ മാത്രമാണ് അന്വേഷണമുള്ളത്. 

അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കിയെന്നാണ് ആരോഗ്യമന്ത്രി പ്രഖ്യാപിക്കാറുള്ളത്. ആ കത്ത് വിജിലന്‍സില്‍ എത്തിയാലേ അന്വേഷണം തുടങ്ങൂ. അതിനാല്‍ കത്ത് കൊടുക്കാത്തതാണോ കൊടുത്ത കത്തില്‍ നടപടി വൈകുന്നതാണോ പ്രശ്നമെന്നാണ് അറിയേണ്ടത്.

ENGLISH SUMMARY:

Kerala Health Minister K. Muraleedharan has announced eight vigilance inquiries into alleged irregularities in the Health Department over the past six months, but only one investigation has actually been initiated. The announced probes cover alleged corruption in medicine procurement, financial irregularities at Oushadhi, medical equipment purchases during the COVID-19 pandemic, hospital furniture procurement, and other controversies. Despite announcements in the Assembly and claims that letters were sent to the Home Department, several investigations have not even reached the Vigilance Department.