mayilpeeli-magazine

ബാലഗോകുലം മാസിക മയില്‍പ്പീലിയുമായി ബന്ധപ്പെട്ട സ്കോളര്‍ഷിപ്പ് വിവാദത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. കേരളത്തില്‍ BJP-UDF ഭരണമാണ് നടക്കുന്നതെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ രംഗത്തെത്തി.  മലബാറിലടക്കം എയ്ഡഡ് സ്കൂളുകള്‍ വ്യാപകമായി വാങ്ങിക്കൂട്ടാന്‍ ആര്‍.എസ്.എസിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന്   തോമസ് ഐസകും വിമര്‍ശിച്ചു. 

സംഘപരിവാര്‍ ആവശ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന സാര്‍ക്കാരാണു വി.ഡി. സതീഷന്റേതെന്ന ആരോപമാണു പ്രതിപക്ഷം കടുപ്പിക്കുന്നത്. കേരളത്തില്‍ ബി.ജെ.പി– യു.ഡി.എഫ് ഭരണമാണന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍  പരിഹസിച്ചു.

ഇത്രയൊക്കെയും വിവാദമായിട്ടും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗിന് ഉദാസീനത മാറിയിട്ടില്ലെന്നും  എല്‍ .ഡി.എഫിനെ ദുര‍്‍ബലപെടുത്താന്‍ ബി.ജെ.പി വളരട്ടെയെന്ന യു.ഡി.എഫ് നിലപാടിന്റെ ഭാഗമാണിതെന്നും മുന്‍ധനമന്ത്രി തോമസ് ഐസകും കുറ്റപെടുത്തി

ഒന്നും അറിഞ്ഞില്ലെന്നു പറയുന്ന വിദ്യഭ്യാസ മന്ത്രി അപമാനമാണന്നു പറഞ്ഞ മുന്‍മന്ത്രി കെ.രാജന്‍ ഇതേ വകുപ്പിനു കീഴിലുള്ള എസ്.ഇ.ആര്‍.ടിയി ഗവേണിങ് ബോഡിയില്‍ ആര്‍.എസ്.എസ് നിയമനം പുരോഗമിക്കുകയാണന്നും വെളിപ്പെടുത്തി

സ്കോളര്‍ഷിപ്പ് വിവാദത്തിനൊപ്പം എയ്ഡഡ് മേഖയില്‍ സ്കൂളുകള്‍ ആര്‍.എസ്.എസ് ട്രെസ്റ്റുകള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നതും ചര്‍ച്ചയാക്കാനാണു സിപിഎം തീരുമാനം

 

ENGLISH SUMMARY:

Balagokulam scholarship controversy has sparked intense political debate in Kerala as the opposition fiercely attacks the ruling government over alleged RSS influence. CPM leaders and opposition parties have accused the administration of facilitating Sangh Parivar agendas in the state's education sector.