വിവാദങ്ങൾക്കിടെ വൈദ്യുതി മന്ത്രിയെ കണ്ട് കെഎസ്ഇബി ചെയര്‍മാന്‍ എന്‍.പ്രശാന്ത്. മന്ത്രിയെ അറിയിക്കാതെയും ഒഴിവാക്കിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലം പ്രശാന്ത് വിശദീകരിച്ചു.
വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രിയെ കണ്ടതാണെന്ന് അറിയിച്ച പ്രശാന്ത്, കൃത്യമായ ഇടവേളകളിൽ മന്ത്രിയുടെ ഓഫിസിലേക്ക് വൈദ്യുതി സ്ഥിതിവിവരം അറിയിക്കാമെന്ന് ഉറപ്പു നൽകി. മറ്റ് സംസ്ഥാനങ്ങളിലും മഴയുള്ളതിനാൽ കേരളത്തിന് മതിയായ വൈദ്യുതി വിഹിതം ലഭിക്കുന്നുണ്ടെന്നും നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്നും പ്രശാന്ത് അറിയിച്ചു.
ദിവസം 600 മെഗാവാട്ടിന്റെ കുറവ് ഉണ്ട്. പവര്‍ എക്സ്ചേഞ്ച് വഴി ഉള്‍പ്പെടെ പരിഹരിക്കും. സ്ഥിതി എപ്പോള്‍ വേണമെങ്കിലും മാറാമെന്നും, ആ മട്ടില്‍ ജാഗ്രത പുലര്‍ത്തുന്നുവെന്നും പ്രശാന്ത് മന്ത്രിയെ അറിയിച്ചു. GNA വഴി വാങ്ങാന്‍ റഗുലേറ്ററി കമ്മിഷന്‍ അനുമതി കിട്ടില്ല. ഹിമാചല്‍ വൈദ്യുതി വാങ്ങിയതില്‍ 1000 കോടിയുടെ ബാധ്യതയാകുമെന്നും പ്രശാന്ത് വ്യക്തമാക്കി.