സംസ്ഥാനത്തെ സ്വാശ്രയ സ്വയംഭരണ കോളജുകള്‍ക്കും, എയ്ഡഡ്-സ്വയംഭരണ കോളേജുകള്‍ക്കും ഇഷ്ടംപോലെ സ്വാശ്രയ കോഴ്സുകൾ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി. കോഴ്സുകള്‍ ആംരംഭിക്കുന്നതിന് സര്‍ക്കാരിന്റെ എന്‍.ഒ.സി വേണമെന്ന സെപ്റ്റംബറിലെ ഉത്തരവ് റദ്ദാക്കിയാണ് പുതിയ നീക്കം. സര്‍ക്കാരിന്റെ അനുമതിയില്ലാതെ കോഴ്സുകള്‍ തുടങ്ങാമെന്നും അഡ്മിഷന് ശേഷം അംഗീകാരം എടുത്താല്‍ മതിയെന്നുമുള്ള സര്‍ക്കാര്‍ തീരുമാനം മാനേജ്മെന്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അഴിമതി സംശയിക്കുന്നുവെന്ന് എസ്.എഫ്.ഐയും പ്രതികരിച്ചു. Also Read: കോൺഗ്രസിന് ലഭിച്ച സംഭാവനയിൽ 75% ഇടിവ്; കഴിഞ്ഞ വർഷം ലഭിച്ചത് 130.7 കോടി
സര്‍ക്കാര്‍ കോളജുകളിലും എയ്ഡഡഡ് കോളജുകളിലും എയ്ഡഡ് സ്വയംഭരണ കോളജുകളിലും എയ്ഡഡ് സ്കീമിന് കീഴില്‍ പുതിയ കോഴ്സുകള്‍ തുടങ്ങുന്നതിനോ കോഴ്സുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനോ സര്‍ക്കാരിന്റെ എന്‍ഒസി ആവശമുണ്ട്. എന്നാല്‍ സ്വാശ്രയ സ്വയംഭരണ കോളജുകള്‍ക്കും, എയ്ഡഡ് – സ്വയംഭരണ കോളേജുകള്‍ക്കും സ്വാശ്രയ സ്കീമിന് കീഴില്‍ പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ എന്‍ഒസി ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. സ്വാശ്രയ കോഴ്സുകള്‍ക്കും എന്‍ഒസി വേണമെന്ന് സെപ്റ്റംബറിലെ സര്‍ക്കുലര്‍ റദ്ദാക്കിയാണ് യഥേഷ്ടം കോഴ്സ് തുടങ്ങാന്‍ അനുമതി നല്‍കിയത്. കോഴ്സുകള്‍ തുടങ്ങുമ്പോള്‍ കേവലം അറിയിച്ചാല്‍ മതി. അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയായ ശേഷം അക്കാദമിക് ഇയറില്‍ മാത്രം അനുമതി തേടിയാല്മതി. മാനേജ്മെന്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള ഉത്തരവാണെന്നും പിന്‍വലിക്കണമെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു. ഉത്തരവിന് പിന്നില്‍ അഴിമതിയുണ്ടെന്ന് എസ് എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ്.
സ്വാശ്രയ കോളജുകള്‍ ഓരോ വർഷവും എന്‍ഒസി പുതുക്കണമെന്ന് വ്യവസ്ഥ ഇളവ് ചെയ്ത് മൂന്നുവർഷത്തിൽ ഒരിക്കൽ എന്ന രീതിയിലേക്കും മാറ്റിയിട്ടുണ്ട്. സ്വാശ്രയ സ്വയംഭരണ കോളേജ് പ്രതിനിധികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്. ഉത്തരവ് വിവാദമായോടെ മുന്‍ ഉത്തരവ് തിരുത്താനുണ്ടായ സാഹചര്യം എന്തെന്ന് സര്‍ക്കാരിന് വ്യക്ത വരുത്തേണ്ടി വരും. മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ ഉത്തരവെന്ന് ആരോപണത്തോടെ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ വരും ദിവസങ്ങളില്‍ സമരമുഖത്തേക്കിറങ്ങും