സീറാം സാംബശിവ റാവു, എം.ലിജു.
സംസ്ഥാന എക്സൈസ് കമ്മിഷണർ സീറാം സാംബശിവ റാവുവിനെ തൽസ്ഥാനത്തുനിന്ന് നീക്കി സർക്കാർ. നെടുമ്പാശേരിയിൽ ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദവും എക്സൈസ് മന്ത്രി എം. ലിജുവിന്റെ കടുത്ത അതൃപ്തിയുമാണ് സ്ഥാനമാറ്റത്തിന് പിന്നില്‍.
സർക്കാർ പ്രഖ്യാപിച്ച മദ്യനയത്തിന് വിരുദ്ധമായും മന്ത്രിയുടെ അറിവില്ലാതെയും ബാർ ലൈസൻസ് അനുവദിക്കുന്നതിൽ തീരുമാനമെടുത്തുവെന്നായിരുന്നു മന്ത്രിയുടെ പ്രധാന പരാതി. നടപടിയിൽ അതൃപ്തി അറിയിച്ച മന്ത്രി, കമ്മിഷണറെ മാറ്റണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ബാർ ലൈസൻസ് അനുവദിച്ച നടപടിയിൽ തനിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും നിയമപരമായ നടപടിക്രമങ്ങൾ മാത്രമാണ് സ്വീകരിച്ചതെന്നും വിശദീകരിച്ച് സീറാം സാംബശിവറാവു സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. നേരത്തെ ഐടി ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റപ്പെട്ടിരുന്ന സാംബശിവറാവു കേന്ദ്ര ഡെപ്യൂട്ടേഷനായി അപേക്ഷ നൽകിയിരുന്നു.