• തനിക്ക് ഇപ്പോൾ ഗ്രൂപ്പില്ലെന്നും, ഗ്രൂപ്പിസത്തിന്റെ പേരിൽ പാർട്ടി വെട്ടിനിരത്തപ്പെടാതിരിക്കാനാണ് താൻ നിലപാട് വ്യക്തമാക്കിയതെന്നും ഷഫീർ കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നതായി കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷഫീർ. വർക്കലയല്ലെങ്കിൽ നെടുമങ്ങാട് സീറ്റ് പ്രതീക്ഷിച്ചിരുന്നെന്നും ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

Also Read: സമ്പാദ്യമില്ല; ഭാര്യയുടെ ജോലി താങ്ങാകുമെന്ന് കരുതിയെന്ന് ബിആര്‍എം ഷഫീര്‍

സീറ്റ് ലഭിക്കുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റശേഷം കല്ലമ്പലത്ത് വീടെടുത്ത് വർക്കലയിൽ സജീവമായിരുന്നു. ഒരു കോടി രൂപ സമാഹരിച്ച് പാവങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ വർക്കലയിൽ ജയിക്കുമായിരുന്നു. വർക്കലയിൽ തനിക്ക് എതിർപ്പില്ലായിരുന്നെന്നും ജനങ്ങൾക്ക് തന്നോട് ഇഷ്ടവും വാത്സല്യവും ഉണ്ടായിരുന്നെന്നും ബിആർഎം ഷഫീർ പറഞ്ഞു.

തനിക്ക് ഇപ്പോൾ ഗ്രൂപ്പില്ലെന്നും ഗ്രൂപ്പിസത്തിന്റെ പേരിൽ സർക്കാർ വെട്ടിനിരത്തപ്പെടാതിരിക്കാനാണ് അടൂർ പ്രകാശിനെ വിമർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

'വിഡി സതീശനോട് കമ്മിറ്റ്മെന്റൊന്നും ആവശ്യമില്ല. എന്നെ ഒപ്പം വിളിച്ചുനിർത്തി ജനറൽ സെക്രട്ടറിയാക്കിയതും നിയമസഭാ സീറ്റ് തന്നതും കേരളമാകെ എനിക്ക് മേൽവിലാസം ഉണ്ടാക്കിത്തന്നതും രമേശ് ചെന്നിത്തലയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം എനിക്കുവേണ്ടി സംസാരിച്ചിട്ടില്ലെന്നാണ് വിശ്വസിക്കുന്നത്. കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ വന്നപ്പോൾ രമേശ് ചെന്നിത്തലയുടെ അനുവാദത്തോടെയാണ് സുധാകരനൊപ്പം ചേർന്നുനിന്നത്. അതിനുശേഷം ഒരു പ്രത്യക്ഷ ഗ്രൂപ്പിനൊപ്പവും പോയിട്ടില്ല' ബിആർഎം ഷഫീർ പറഞ്ഞു.

Also Read: ഭാര്യയ്ക്ക് ജോലി ലഭിച്ചതില്‍ നിയമപരമായി തെറ്റില്ല; ധാര്‍മികമായി പിഴച്ചു; ബി.ആർ.എം. ഷഫീർ

'ഇനി ഗ്രൂപ്പിസത്തിന്റെ പേരിൽ വെട്ടിനിരത്തപ്പെടരുത്. 1991-ൽ കരുണാകരൻ സർക്കാർ തിരിച്ചുവരാതെ പോയത് തമ്മിലുള്ള കലഹം കൊണ്ടാണ്. 2001-ൽ 100 സീറ്റ് നേടിയ എ.കെ. ആന്റണി സർക്കാരിനും വിമത പരിവേഷം വന്നു. ഉമ്മൻചാണ്ടി സർക്കാർ തിരിച്ചുവരാതിരിക്കാൻ ഊർജം നൽകിയവർ കോൺഗ്രസിലുണ്ട്. ഇനിയൊരു കോൺഗ്രസ് സർക്കാർ ചതിയുടെ പേരിൽ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ പിന്നെ തിരിച്ചുവരില്ല. നയിക്കുന്നവരെ ഇല്ലാതാക്കുന്ന സമീപനം സ്വീകരിച്ചതോടെയാണ് പ്രതികരിച്ചത്', അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

KPCC General Secretary BRM Shafeer recently revealed that he expected to contest the assembly elections from Varkala or Nedumangad and was confident of winning. In an interview with Manorama News, he expressed disappointment that senior leader Ramesh Chennithala did not speak up for him during ticket allocation despite his active groundwork in the constituency. Shafeer also clarified that he no longer belongs to any faction and spoke out against internal groupism to prevent party setbacks. Furthermore, he emphasized the importance of unity within the Congress party to ensure future electoral success in Kerala.