idukki-cpm-committe
  • തോൽവിയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും കമ്മിറ്റിയിൽ നിന്നും നേതാക്കളെ ഒഴിവാക്കിക്കൊണ്ട് ശക്തമായ അഴിച്ചുപണിക്ക് പാർട്ടി ഒരുങ്ങുന്നു.

ഇടുക്കിയിലെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ സമ്പൂര്‍ണ പരാജയത്തില്‍ നേതൃത്വത്തിന് വിമര്‍ശനം. ഉടുമ്പന്‍ ചോലയില്‍ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന് വിലയിരുത്തല്‍. എം.എം.മണിക്ക് പകരം കെ.കെ.ജയചന്ദ്രന്‍ മത്സരിച്ചത് ജില്ലയിലാകെ തിരിച്ചടിയായി. ജില്ലാ നേതൃത്വത്തിന്‍റെ താത്പര്യം മറികടന്ന് സ്ഥാനാർത്ഥി നിർണയമെന്നും വിമർശനമുയര്‍ന്നു. 

ഉറച്ച സീറ്റായ ദേവികുളത്തെ പരാജയകാരണത്തിനു കാരണം എ.രാജയുടെ പിടിപ്പുകേടാണ്. എസ്‌.രാജേന്ദ്രന്റെ ബിജെപി പ്രവേശനം ദേവികുളത്ത് തിരിച്ചടിയായെന്നും ജില്ല സെക്രട്ടറി സി.വി. വർഗീസ് ക്വാറി മാഫിയയുമായി വഴിവിട്ട ബന്ധം തുടരുന്നുവെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. സിപിഎം ഇടുക്കി ജില്ലാഘടകത്തിൽ പുനഃസംഘടന വരും. ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്ന് പി.എസ്.രാജനെ ഒഴിവാക്കിയേക്കും. ജില്ലാ കമ്മിറ്റിയിൽ രണ്ട് പുതുമുഖങ്ങൾ വരും. നാല് പുതിയ ഏരിയ സെക്രട്ടറിമാർ പ്രത്യേക ക്ഷണിതാക്കളാകും. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ അഞ്ചിൽ അഞ്ച് സീറ്റും യുഡിഎഫ് തൂത്തുവാരിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലീഡ് നേടാനായത് 7 പഞ്ചായത്തുകളിൽ മാത്രമാണ്. ദേവികുളം മണ്ഡലത്തിലെ 6 പഞ്ചായത്തിലും ഉടുമ്പൻചോല മണ്ഡലത്തിലെ ഉടുമ്പൻചോല പഞ്ചായത്തിലും മാത്രമാണ് വോട്ട് അടിസ്ഥാനത്തിൽ യുഡിഎഫിന്റെ മുന്നിലെത്താൻ എൽഡിഎഫിനായത്. എൽഡിഎഫ് ഭരിക്കുന്നതും അവരുടെ ശക്തികേന്ദ്രങ്ങളുമായ പഞ്ചായത്തിൽ പോലും എൽഡിഎഫ് പിന്നിലായി. തൊടുപുഴ, പീരുമേട്, ഇടുക്കി മണ്ഡലങ്ങളിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് ലീഡ് നേടി. 

ENGLISH SUMMARY:

The CPM extended district committee meeting in Idukki witnessed severe criticism against the party leadership following a complete rout in the recent Assembly elections. Committee members pointed out that candidate selection in Udumbanchola backfired significantly, as fielding KK Jayachandran instead of MM Mani negatively impacted the party across the entire district. In Devikulam, a traditional stronghold, current MLA A Raja's poor performance and former MLA S Rajendran's entry into the BJP severely damaged the party's prospects. Following the district-wide setback where the UDF swept all five assembly seats, a major organizational reshuffle is expected within the CPM Idukki district unit.