sfi-kannur-block

TOPICS COVERED

കാലിക്കറ്റ് സർവകലാശാലയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ എസ്എഫ്ഐയുടെ നിയന്ത്രണത്തിൽ കണ്ണൂർ ബ്ലോക്ക്. മറ്റ് വിദ്യാർഥി സംഘടനകളിൽപ്പെട്ടവർക്ക് പ്രവേശനമില്ലാത്ത കണ്ണൂർ ബ്ലോക്കിലെ മുറികൾ കാലങ്ങളായി എസ്എഫ്ഐ സ്വന്തമാക്കി വച്ചിരിക്കുകയാണ്. 

സാധാരണ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനെ ചുരുക്കപ്പേരിൽ വിളിക്കുന്ന ഡിസി ഓഫീസ് എന്നു വിളിപ്പേരുള്ള മുറിയിൽ നിന്നാണ് നിയന്ത്രണം. മറ്റു മുറികൾക്കെല്ലാം കണ്ണൂർ ജില്ലയിലെ സിപിഎം സ്വാധീന മേഖലകളുടെ പേരുകളാണ്.പിണറായി, മട്ടന്നൂർ, കല്യാശ്ശേരി, കൂത്തുപറമ്പ് തുടങ്ങിയ പേരുകളിലും മുറികളുണ്ടിവിടെ. ഇങ്ങനെ പേരുകൾ എഴുതിവച്ച്മെൻസ് ഹോസ്റ്റലിലെ ഒരു ഭാഗം മുഴുവൻ എസ്എഫ്ഐയുടെ നിയന്ത്രണത്തിലാണ്.

മറ്റു സംഘടനകളിൽപ്പെട്ട വിദ്യാർഥികൾക്ക് ഈ ബ്ലോക്കിൽ പ്രവേശനമില്ലെന്നും ആക്ഷേപമുണ്ട്. ഹോസ്റ്റലിന്റെ ചുമതലയുള്ള ജീവനക്കാരടക്കം കാര്യമായ ഇടപെടൽ നടത്താറില്ല. 

Calicut University's Kannur Block, a boys' hostel, is under SFI's control. This dominance has led to other student organizations being denied access to rooms, with SFI reportedly holding these rooms for extended periods.: