muslime-league

യുഡിഎഫ് യോഗം വിളിക്കാതെയാണ്  സര്‍ക്കാര്‍ സുപ്രധാന തീരുമാനങ്ങളെടുക്കുന്നതെന്ന കണ്‍വീനര്‍ അടൂര്‍ പ്രകാശിന്‍റെ ആരോപണം തള്ളി മുസ്ലീംലീഗ്. മുനീറിന്‍റെ നിയമനമടക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെയാണ് തീരുമാനിച്ചതെന്ന് സാദിഖലി തങ്ങള്‍. വിവാദത്തിനില്ലെന്നും യുഡി എഫില്‍ കൂടിയാലോചനകള്‍ ആവശ്യമാണെന്നുമായിരുന്നു കേരള കോണ്‍ഗ്രസിന്‍റെ പ്രതികരണം.

കോണ്‍ഗ്രസില്‍  അനുകൂലിച്ചും എതിര്‍ത്തും വിമര്‍ശനങ്ങളുയരുമ്പോള്‍ അടൂര്‍ പ്രകാശിനെ പൂര്‍ണമായും തള്ളുകയാണ് മുസ്ലീം ലീഗ് 

കരുതലോടെ പ്രതികരിച്ച കേരള കോണ്‍ഗ്രസാകട്ടെ കൂട്ടായ ചര്‍ച്ചയുണ്ടാകണമെന്നും  സീനിയര്‍ നേതാവ് പി ജെ ജോസഫിന് അര്‍ഹമായ അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ടു  .

യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തതാണ് തന്നെ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനാക്കിയതെന്ന് എം.കെ.മുനീര്‍. ലീഗ് ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ നിലപാട് അറിയിച്ചിരുന്നു. യുഡിഎഫ് കണ്‍വീനര്‍ മറിച്ചുപറയുന്നത് എന്തുകൊണ്ടാണന്ന് അറിയില്ല. ലീഗിന് അറാമതൊരു ക്യാബിനറ്റ് പദവിക്ക് അര്‍ഹതയുണ്ടെന്നും മുനീര്‍ വ്യക്തമാക്കി. 

UDF meeting decisions are being made without proper consultation, according to UDF convener Adoor Prakash.: