palakkad-division

പാലക്കാട് ഡിവിഷന്‍ വിഭജനത്തിനു പകരമായി റെയില്‍വേ സോണ്‍ അനുവദിക്കണമെന്ന സമ്മര്‍ദം ശക്തമാക്കി സംസ്ഥാന സര്‍ക്കാരും എം.പിമാരും. അടുത്ത ദിവസം ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സോണ്‍ ആവശ്യം ഉന്നയിക്കും. 

  പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ ചേര്‍ത്ത് കേരളത്തിനായി റെയില്‍വേ സോണ്‍ വേണമെന്നാണ് ആവശ്യം. ഇതുവഴി കേരളത്തിലെ റെയില്‍വേ വികസനം വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് വാദം. വിഭജനത്തോടെ വരുമാന മാര്‍ഗം അടഞ്ഞ പാലക്കാട് ഡിവിഷന് അധികകാലം സ്വതന്ത്രമായി നില്‍ക്കാനാവില്ല. കൂടാതെ ട്രെയിനുകളുടെ അറ്റകുറ്റപണികള്‍ക്കുള്ള പിറ്റ് ലൈന്‍, സര്‍വീസ് അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ നിര്‍ത്തിയിടാനുള്ള ട്രാക്കുകള്‍ അടക്കം കോടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാലക്കാട് ഡിവിഷന് അടിയന്തിരമായി നടത്തേണ്ടതുമുണ്ട്. ഇതെല്ലാം സയമബന്ധതിമായി പൂര്‍ത്തിയാക്കാന്‍ സോണ്‍ വേണമെന്നാണ് ആവശ്യം.

പാലക്കാട് ഡിവിഷന്‍ വിഭജന വിഷയത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവരുമായി ചര്‍ച്ചയാകാമെന്നു റെയില്‍വേ മന്ത്രി നിലപാട് എടത്തിട്ടുണ്ട്. ഈ ചര്‍ച്ചയില്‍ വിഭജനത്തിന് പകരമായി സോണ്‍ ആവശ്യം ഉയര്‍ത്തും.

വിഴിഞ്ഞം തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ റെയില്‍ വഴിയുള്ള ചരക്ക് ഗതാഗതത്തില്‍ വന്‍വര്‍ധനയുണ്ടാവുമെന്നും. ഇതും കൂടി കണക്കിലെടുത്താണ് സോണ്‍ ആവശ്യമെന്നാണ് കേരളത്തിന്‍റെ വാദം.

Kerala is strongly advocating for a new Railway Zone as an alternative to the proposed bifurcation of the Palakkad Railway Division. :