സംസ്ഥാന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു നേട്ടം. 18 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫ് 19 സീറ്റുകളിൽ ജയിച്ചു. കഴിഞ്ഞ തവണ 22 സീറ്റുകളാണ് യുഡിഎഫിനുണ്ടായിരുന്നത്. രമ്യ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട കയ്യാങ്കളി വിവാദമുണ്ടായ ചിറയിന്‍കീഴില്‍ യുഡിഎഫിനു കനത്ത തിരിച്ചടിയുണ്ടായി. ചിറയിന്‍കീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയതിന് പിന്നാലെ ഇടതു സൈബര്‍ ഹാന്‍ഡിലുകള്‍ യുഡിഎഫിനെതിരെ തിരിഞ്ഞു.
ഇപ്പോഴിതാ, പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പരിഹാസ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് അഡ്വ. വസന്ത് സിറിയക്. സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പരിഹാസം കലര്‍ന്ന പോസ്റ്റ് വസന്ത് പങ്കുവച്ചത്.
പ്രതിപക്ഷ നേതാവായ പിണറായി വിജയൻ കേരളം മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യുന്നുവെന്ന തരത്തിലാണ് പരിഹാസ രൂപത്തിലുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് യു.ഡി.എഫ് പരാജയപ്പെട്ടതും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറ്റിയൊന്ന് സീറ്റുകളിൽ എല്‍ഡിഎഫ് തോൽവി ഏറ്റുവാങ്ങിയതും ചൂണ്ടിക്കാട്ടിയാണ് കുറിപ്പിലെ വിമർശനം. 'ലാൽ സലാം സഖാവേ' എന്നും കുറിച്ചുകൊണ്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
വസന്ത് സിറിയകിന്‍റെ പോസ്റ്റിങ്ങനെ, കേരളം മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന ശ്രീ പിണറായി വിജയൻ അഭിവാദ്യങ്ങൾ.
പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ യുഡിഎഫ് തോറ്റതിനെ തുടർന്നു,നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറ്റിരണ്ട് സീറ്റിൽ തോറ്റ പിണറായി വിജയൻ
നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ലാൽസലാം സഖാവേ.