cpm-thomas-isaac-alleges-past-corruption-against-cec-gyanesh-kumar-malaysian-company-suicide-case
  • സിഇസി ഗ്യാനേഷ് കുമാറിനെതിരെ മലേഷ്യൻ റോഡ് നിർമാണ കമ്പനി ഉദ്യോഗസ്ഥന്റെ ആത്മഹത്യാ കേസിലെ പങ്ക് ചൂണ്ടിക്കാട്ടി സിപിഎം നേതാവ് ടി.എം. തോമസ് ഐസക്.

തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം നേരിടുന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പഴയ അഴിമതി ആരോപണം ഓര്‍മിപ്പിച്ച് സിപിഎം. റോഡ് നിര്‍മാണ കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയുടെ ചീഫ് പ്രൊജക്ട് ഓഫിസര്‍ ആത്മഹത്യ ചെയ്ത കേസില്‍ ഗ്യാനേഷ് കുമാറിന് പങ്കുണ്ടായിരുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി.എം.തോമസ് ഐസക്. പതിബെല്‍ കമ്പനി ഉദ്യോഗസ്ഥന്‍റെ ആത്മഹത്യാക്കുറിപ്പില്‍ ഗ്യാനേഷ് കുമാറിന്‍റെ പേരുണ്ടായിരുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

‘2006-ൽ വി.എസ്.അച്യുതാനന്ദന്‍ സർക്കാർ അധികാരത്തിലേറുമ്പോൾ ഗ്യാനേഷ് കുമാര്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു. ആ വർഷം തന്നെ അഴിമതി ആരോപണത്തിൽപ്പെട്ട് സ്ഥാനമൊഴിയേണ്ടിവന്നു. മലേഷ്യന്‍ കമ്പനി ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയത് ഈ അഴിമതി മടുത്താണ്. സ്ഥാനം ഒഴിഞ്ഞ ഗ്യാനേഷ് കുമാര്‍ കേന്ദ്രത്തിലേക്ക് പോയി. ഗ്യാനേഷ് കുമാർ അമിത്ഷായുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനാണ്.’ കശ്മീരിനെ വെട്ടി മുറിച്ച് ബിജെപി ഭരണം ഉണ്ടാക്കിയതിന്റെ സൂത്രധാരനാണ് ഗ്യാനേഷ് കുമാറെന്നും ഐസക് ആരോപിച്ചു.

തിരഞ്ഞെടുപ്പ് അട്ടിമറിയും വോട്ടര്‍ പട്ടിക തിരിമറിയും എസ്.ഐആര്‍ ക്രമക്കേടും ഉള്‍പ്പെടെ അതീവഗുരുതരമായ ആരോപണങ്ങളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ബിജെപിക്കുവേണ്ടിയാണ് ഈ അട്ടിമറികളെല്ലാം ചെയ്തതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ പലവട്ടം എതിര്‍ത്തിട്ടും രേഖാമൂലം വിയോജിപ്പറിയിച്ചിട്ടും നിയമവിരുദ്ധമായ നടപടികളുമായി ഗ്യാനേഷ് കുമാര്‍ മുന്നോട്ടുപോയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ENGLISH SUMMARY:

CPM Central Committee member T.M. Thomas Isaac has leveled serious past corruption allegations against Chief Election Commissioner Gyanesh Kumar amid the ongoing poll tampering controversy. Isaac revealed that Gyanesh Kumar's name was explicitly mentioned in the suicide note of a chief project officer from a Malaysian road construction firm, Patibel. The incident occurred in 2006 when Kumar was serving as the Public Works Secretary under the V.S. Achuthanandan government before being forced to step down over corruption charges. Furthermore, Isaac alleged that after transferring to the central cadre, Gyanesh Kumar became a close confidant of Amit Shah and orchestrated the political restructuring of Jammu and Kashmir to favor the BJP.