ഞായറാഴ്ച്ച തുടങ്ങുന്ന സിപിഎം വിശാല സംസ്ഥാന സമിതിയില്‍ ഇ.ഡി അന്വേഷണത്തെ ചൊല്ലിയുള്ള ഒറ്റത്തിരിഞ്ഞുള്ള ആക്രമണം ഒഴിവാക്കാനായി കരുതലോടെ സംസ്ഥാന നേതൃത്വം. അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന വാദം എല്ലാവരെയും ബോധ്യപ്പെടുത്താനാകും ശ്രമം. വിശാല സംസ്ഥാന സമിതിക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.
ഇഡി അന്വേഷണത്തെ ശക്തമായി പ്രതിരോധിക്കാനാണ് സിപിഎം തീരുമാനമെങ്കിലും അണികള്‍ക്കും അനുഭാവികള്‍ക്കും ഇതുണ്ടാക്കിയ ആശയകുഴപ്പം ചില്ലറയല്ല. സ്വാഭാവികമായും വിശാല സംസ്ഥാന സമിതിയില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നുറപ്പ്. അതിനുമപ്പുറത്തേയ്ക്ക് മുഹമ്മദ് റിയാസിനെതിരായ ഒറ്റ തിരിഞ്ഞ ആക്രമണത്തിലേയ്ക്ക് പോകുമോ എന്നും നേതൃത്വത്തിന് ആശങ്കയുണ്ട്. വര്‍ഗ ബഹുജന സംഘടനാ പ്രതിനിധികള്‍ ഇക്കാര്യം ഉന്നയിച്ചാല്‍ കൃത്യമായ മറുപടി നല്‍കി മുന്നോട്ട് പോകാനാണ് തീരുമാനം. ജില്ലാകമ്മിറ്റി ഓഫിസിനോട് ചേര്‍ന്നുള്ള എകെജി ഓഡിറ്റോറിയത്തിലാണ് വിശാല സംസ്ഥാന സമിതി ചേരുക. 307 പേര്‍ പങ്കെടുക്കും.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിശദമായി പരിശോധിക്കാനാണ് കേന്ദ്രക്കമ്മറ്റി നല്‍കിയ നിര്‍ദേശം. 15ന് ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയോടെയാകും പരിപാടിക്ക് സമാപനമാവുക.