ഓണവും ഓണത്തല്ലും കഴിഞ്ഞെങ്കിലും എൽഡിഎഫിലെ ‘തല്ല്’ അവസാനിച്ചിട്ടില്ലെന്ന പരിഹാസവുമായി കെപിസിസി വക്താവ് അഡ്വ. വസന്ത് സിറിയക്. എൽ.ഡി.എഫ് വേദി രണ്ടിൽ 'ഉപനേതാവ് തല്ല്' തുടരുകയാണെന്നും അധികാര കേന്ദ്രീകരണവും ഏകാധിപത്യ സമീപനവും ഉപേക്ഷിക്കാൻ പിണറായി വിജയൻ ഇനിയും തയ്യാറായിട്ടില്ലെന്നതിന്റെ ലക്ഷണമാണിതെന്നും അദ്ദേഹം പരിഹസിച്ചു.
പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്ന ഘട്ടങ്ങളിൽ പോലും അധികാരം മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ പിണറായി തയ്യാറാകുന്നില്ലെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വസന്ത് സിറിയക് ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് മുന്നണിക്കുള്ളിലെ അധികാര തർക്കങ്ങളും കക്ഷിനേതാക്കൾ തമ്മിലുള്ള പോരാട്ടങ്ങളും കൂടുതൽ ശക്തമായി പുറത്തുവരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഈ രൂക്ഷമായ പരിഹാസവും വിമർശനവും ഉയർന്നിരിക്കുന്നത്.
ഇടതുമുന്നണിക്കുള്ളിലെ നേതാക്കൾക്കിടയിൽ തുടരുന്ന അഭിപ്രായവ്യത്യാസങ്ങളും സ്ഥാനമാനങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങള്‍ക്കിടെയാണ് വസന്ത് സിറിയക്കിന്റെ പരിഹാസം.