തളിപ്പറമ്പിലെ തോൽവിയിൽ അണികളെ കുറ്റപ്പെടുത്തി പിണറായി വിജയൻ. തെറ്റ് ചെയ്തവർ അണികൾ ആണെന്നും നിങ്ങൾ ആരെയാണ് വിശ്വാസത്തിൽ എടുത്തതെന്നും പിണറായി ചോദിച്ചു. എന്നാൽ സ്ഥാനാർത്ഥിനിർണയം പാളി എന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ വാക്കുകൾ.
പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ശക്തമായ എതിർപ്പ് ഉയർന്ന മയ്യിലിലാണ് സിപിഎം തളിപ്പറമ്പ് മണ്ഡലത്തിലെ ആദ്യ വിശദീകരണ യോഗം നടത്തിയത്. തെറ്റ് പറ്റിയത് സ്ഥാനാർത്ഥി നിർണയത്തിൽ അല്ല, വോട്ട് ചെയ്ത അണികൾക്കാണ് എന്നായിരുന്നു പിണറായി പറഞ്ഞതിന്റെ ചുരുക്കം. തെറ്റ് ഇപ്പോഴെങ്കിലും ഉൾക്കൊള്ളാൻ തയ്യാറാകണം. പാർട്ടിയെ പരാജയപ്പെടുത്താൻ മാത്രം വീഴ്ച പാർട്ടിക്ക് ഉണ്ടായിട്ടില്ല എന്നും രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പിണറായി
ടി.കെ ഗോവിന്ദൻ അവസരവാദി ആണെന്ന് പറഞ്ഞ പിണറായി ഈ ജയം എല്ലാകാലവും ഉണ്ടാകില്ല എന്നും സൂചിപ്പിച്ചു. പിണറായി വിജയൻ അണികളെ പഴിക്കുമ്പോൾ സിപിഎം ജില്ലാ സെക്രട്ടറി പറയുന്നത് ഇങ്ങനെ. സ്ഥാനാർത്ഥി നിർണയത്തിൽ പോരായ്മയുണ്ടായി. പയ്യന്നൂരിന് പിന്നാലെ തളിപ്പറമ്പിലെയും പിണറായിയുടെ പ്രസംഗം പാർട്ടിക്ക് ഒരു വീഴ്ചയുമില്ല എന്ന് ആവർത്തിക്കുന്നതായിരുന്നു.