ജി.ആര്‍.ആനില്‍, എ.കെ.ബാലന്‍

ജി.ആര്‍.ആനില്‍, എ.കെ.ബാലന്‍

  • പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള പാര്‍ട്ടി പത്രങ്ങളിലുടെയും തമ്മിലടി തുടര്‍ന്ന് സിപിഎമ്മും സിപിഐയും.

പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള പാര്‍ട്ടി പത്രങ്ങളിലുടെയും  തമ്മിലടി തുടര്‍ന്ന് സിപിഎമ്മും സിപിഐയും. സിപിഎം നേതൃത്വത്തിന്‍റെ വീഴ്ചകള്‍ കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടെന്നും വിപുലീകൃത സംസ്ഥാന സമിതിയില്‍  തിരുത്തുമെന്ന്  പ്രതീക്ഷിക്കുന്നെന്നും രാജാജി മാത്യൂ തോമസ് ലേഖനത്തിലൂടെ കടന്നാക്രമിച്ചു. പദവി കിട്ടണമെന്നതില്‍ വിട്ടൂവീഴ്ചയില്ലെന്ന് സിപിഐ നിലപടാ മുന്‍മന്ത്രി ജി.ആര്‍.അനില്‍ ആവര്‍ത്തിച്ചു. ചെങ്കൊടിയുടെ ഒരു തണൽ കിട്ടുമോ എന്നാണ് യുഡിഎഫ് ശ്രമിക്കുന്നത് എ.കെ.ബാലന്‍ വിമര്‍ശിച്ചപ്പോള്‍ അതിന്‍റെ ആവശ്യം യുഡിഎഫിനില്ലെന്ന് കെ.മുരളീധരന്‍ മറുപടി നല്‍കി.

അടിയന്തിരാവസ്ഥകാലത്ത് കോണ്‍സിനൊപ്പം ചേര്‍ന്നവരാണ് സിപിഐ എന്നും  ഉപനേതൃപദവിക്ക്  എന്ത് അര്‍ഹയുണ്ടെന്നുമുള്ള  ദേശാഭിമാനിയിലെ സി.എന്‍.മോഹനന്‍റെ വിമര്‍ശനത്തിനാണ് രാജാജി മാത്യൂ തോമസ്  ജനയുഗത്തിലൂടെ മറുപടി നല്‍കിയത്. തെരഞ്ഞെടുപ്പ് തോല്‍വിയെ തുടർന്നാണ് ഉപനേതൃ പദവി ചോദിക്കാന്‍ സിപിഐ  തീരുമാനിച്ചതെന്നും  കൂട്ടായ നേതൃത്വമാണ് എല്‍‍ഡിഎഫിന് വേണ്ടെതെന്നും  രാജാജി മാത്യു തോമസ് തിരിച്ചടിച്ചു. Also Read: വീഴ്ചകള്‍ സമ്മതിക്കാതെ രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ പിണറായി; വിശാല സംസ്ഥാന സമിതിക്ക് തടയിടാനെന്ന് സൂചന


അടിസ്ഥാരാവസ്ഥ കൂട്ടുകെട്ട് ആക്ഷേപത്തിന് രാജസ്ഥാനിലെ സിക്കര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്‍തുണയോടെ മല്‍സരിച്ച് ജയിച്ചത് സിപിഎം മറക്കരുതെന്ന് സിപിഐയുടെ മറുപടി. അച്യുതമേനോന്‍ സര്‍ക്കാരിന് ശേഷവും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ ഉണ്ടായിട്ടുണ്ടെന്നും  പൊലീസ് അതിക്രമങ്ങള്‍ അന്നും ഉണ്ടായിട്ടുണ്ടെന്നും രാജാജി മാത്യൂ ഓര്‍മിപ്പിച്ചു. ചത്തീസ്ഗഡില്‍ നരേന്ദ്രമോദി നടത്തുന്ന നക്സല്‍ വേണ്ടയെ  നിലമ്പൂര്‍ കാടുകളിലെ കൂട്ടക്കൊലയോടാണ് ജനയുഗം ഉപമിക്കന്നത്. പദവിയില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ജി.ആര്‍.അനില്‍ ഡല്‍ഹിയില്‍ പറഞ്ഞു.

സിപിഐയെ കടന്നാക്രമിക്കാതെ അവരെ പ്രശംസിക്കുന്ന  യുഡിഎഫിനെ പരഹസിച്ച് എ.കെ.ബാലന്‍ രംഗത്തെത്തി. ചൊങ്കൊടിയുടെ ഒരു കക്ഷണം കിട്ടാന്‍ കാത്തിരിക്കുകയാണ് യുഡിഎഫ് എന്ന് എ.കെ.ബാലന്‍ പറഞ്ഞു. എ.കെ.ബാലന്‍റെ ആക്ഷേപത്തിന് അതേ നാണയത്തില്‍ മന്ത്രി  കെ.മുരളീധരന്‍റെ മറുപടി. ഞങ്ങള്‍ക്ക് ആവശ്യത്തിന് എം.എല്‍.എമാരുണ്ടെന്നും പിന്നെ എന്തിനാണ് വേറെ അകിടിന്‍റെ പിന്നാലെ പോകുന്നതെന്നും കെ.മുരളീധരന്‍.

കെപിഎ മജീദിന്‍റെ ഇന്നലത്തെ ലേഖനത്തിന് പിന്നാലെ ഇന്ന് ചന്ദ്രിക മുഖപ്രസംഗത്തിലൂടെയും ലീഗ് സിപിഐയെ പ്രശംസിച്ചു. കാലങ്ങളായി എല്‍ഡിഎഫില്‍ സിപിഐ ആട്ടും തുപ്പും സഹിക്കുന്നുവെന്നും അവര്‍ മുന്നണി വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ചന്ദ്രിക പരാമര്‍ശത്തില്‍ സിപിഐ നേതൃത്വം ഇനിയും മറുപടി പറഞ്ഞിട്ടില്ല.

ENGLISH SUMMARY:

The war of words between the CPM and CPI continues in their respective party newspapers over the post of Deputy Leader of the Opposition. CPI leader Rajaji Mathew Thomas attacked the CPM leadership in an article, saying that the Central Committee report contains the leadership's shortcomings and expressing hope that these issues will be corrected at the expanded state committee meeting. Former minister G.R. Anil reiterated the CPI's position that there would be no compromise on its demand for the post. Responding to A.K. Balan's criticism that the UDF was looking for "some shade under the red flag", K. Muraleedharan said the UDF had no such need.