Image: facebook.com/chinthajerome.in
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിക്കാതെ ഡിവൈഎഫ്ഐ ഭാരവാഹികളുടെ പ്രായം 38 ആക്കി നിജപെടുത്താനുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിർദ്ദേശം ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ആരംഭിക്കും മുൻപേ വിവാദത്തിൽ. ചിന്ത ജെറോമിനെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ആക്കാൻ വേണ്ടിയുള്ളതാണ് ഗോവിന്ദന്റെ നിർദ്ദേശം എന്ന് പാർട്ടിക്ക് ഉള്ളിൽ തന്നെ അഭിപ്രായം ഉയരുന്നുണ്ട്. ഷിജുഖാൻ, എം.ഷാജർ എന്നിവരെ വെട്ടാൻ ആണ് പ്രായം 38 ആക്കുന്നത് എന്നു ആണ് വിവരം. 19 മുതൽ 22 വരെ തൃശൂരിൽ ആണ് സമ്മേളനം.
ഡിവൈഎഫ്ഐ ഭരണഘടന പ്രകാരം 40 വയസ് വരെ ഭാരവാഹി ആകാം. എ.എ.റഹീം ഉൾപ്പടെ പലരും സംസ്ഥാനഭാരവാഹി ആയത് 40 ാം വയസിലാണ്. എന്നാൽ ഈ പ്രായപരിധി 38 ആക്കി നിജപ്പെടുത്താൻ ആണ് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐയുടെ ഫ്രാക്ഷൻ യോഗത്തിൽ എം.വി.ഗോവിന്ദൻ നിർദേശിച്ചത്. ഷിജുഖാൻ, എം.ഷാജർ എന്നിവർ പ്രസിഡന്‍റ് അല്ലെങ്കിൽ സെക്രട്ടറി ആവും എന്ന് കരുതി ഇരുന്നപ്പോൾ ആണ് 38 ആണ് പ്രായം എന്ന് എം.വി.ഗോവിന്ദൻ പറഞ്ഞത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം എടുക്കും മുൻപേ ഗോവിന്ദൻ തീരുമാനം അറിയിച്ചതിൽ ഡിവൈഎഫ്ഐ ഭാരവാഹികൾക്ക് ഇടയിൽ കടുത്ത വിയോജിപ്പ് ഉണ്ട്. ചിന്ത ജെറോമിന് വേണ്ടിയാണ് പ്രായം 38 ആകുന്നത് എന്ന് ആണ് ഡിവൈഎഫ്ഐയിലും സിപിഎമ്മിലും നേതാക്കൾക്കു ഇടയിലും ഉയരുന്ന അഭിപ്രായങ്ങൾ. എം.വിജിനെ സംസ്ഥാന സെക്രട്ടറിയും ചിന്ത ജെറോമിനെ പ്രസിഡന്റും ആക്കാൻ ഉള്ള നിർദേശം, പാർട്ടി സെക്രട്ടറിയുടെ താല്പര്യത്തോടെ നിലവിലെ സംസ്ഥാന ഭാരവാഹികൾ ഫ്രാക്ഷൻ യോഗത്തിൽ അവതരിപ്പിക്കുക ആയിരുന്നു.
പ്രായപരിധിയിൽ കുറവ് വരുത്തുന്നതിന് എതിരെ എം.ഷജീർ യോഗത്തിൽ തന്നെ വിമർശനം ഉന്നയിച്ചു എന്ന് ആണ് അറിവ്. കഴിഞ്ഞ തവണയും ചിന്തയെ പ്രസിഡന്റ് ആക്കാൻ നോക്കിയപ്പോൾ മുഹമ്മദ് റിയാസിന്റെ നേതൃത്തിൽ അതിനെ വെട്ടി വസീഫിനെ പ്രസിഡന്‍റ് ആക്കുകയായിരുന്നു. എന്നാൽ ഇത്തവണ ഭാരവാഹികളിൽ ഒരാൾ വനിത ആവണം എന്ന തിരുമാനം നേരത്തെ തന്നെ എടുത്തത് ചിന്തക്ക് വേണ്ടി ആണ് എന്ന് ആണ് ഡിവൈഎഫ്ഐയിലെ ചർച്ചകൾ.