ഡല്‍ഹി ജന്തര്‍മന്തറില്‍ നടന്ന സിജെപി സമരത്തില്‍ പങ്കെടുത്തവരെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ആര്‍എസ്എസ് ആശയപ്രചാരകന്‍ ടി.ജി മോഹന്‍ദാസ് കസ്റ്റഡിയില്‍. അധിക്ഷേപ വിഡിയോ തയ്യാറാക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരത്തു നിന്നും സൈബര്‍ പൊലീസ് സംഘം ടി.ജി മോഹന്‍ദാസിന്‍റെ മട്ടാഞ്ചേരിയിലെത്തി വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായി ചോദ്യം ചെയ്യാന്‍ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി.
ഒടുവില്‍ പൊലീസ് അനങ്ങി. കലാപാഹ്വാനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും അടക്കം കേസ് എടുത്ത് പതിനൊന്നാം ദിവസം കസ്റ്റഡിയില്‍. വിദ്വേഷപരാമര്‍ശം നടത്തിയ ടി.ജി മോഹന്‍ദാസിനോട് പൊലീസ് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് നടപടി. രാവിലെ ആഭ്യന്തരമന്ത്രി ഇതിനോട് പ്രതികരിച്ചത് ഇങ്ങിനെ.
വൈകീട്ട് അഞ്ചിന് തിരുവനന്തപുരത്തു നിന്നുള്ള സൈബര്‍ പൊലീസ് സംഘം മട്ടാഞ്ചേരി പൊലീസിന്‍റെ സഹായത്തോടെ ടി.ജി മോഹന്‍ദാസിന്‍റെ വീട്ടിലെത്തി. രണ്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലും പരിശോധനയും. കസ്റ്റഡിയിലെടുത്ത് കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. വിവാദ പരാമര്‍ശനം പിന്‍വലിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ടി.ജി മോഹന്‍ദാസ് മറുപടി നല്‍കിയില്ല.
ഡല്‍ഹി നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷം പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവയ്ക്കണമെന്നായിരുന്നു ടി.ജി മോഹന്‍ദാസ് വിഡിയോയില്‍ പറഞ്ഞിരുന്നത്. സമരത്തില്‍പങ്കെടുത്ത യുവതികള്‍ക്കെതിരെയും അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസിനാണ് അന്വേഷണ ചുമതല.
അതേസമയം ടി.ജി മോഹന്‍ദാസിന്റെ കസ്റ്റഡിക്കെതിരെ ബി.ജെ.പി രംഗതെത്തി. സര്‍ക്കാരിന്റെ വീഴ്ചകളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ശ്രമമെന്നും, എന്നാല്‍ മോഹന്‍ദാസിന്റെ പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ലെന്നുമാണ് ബിജെപി നിലപാട്