വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ അനുസരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥന്‍ മാത്രമാണ്. കേന്ദ്ര നിര്‍ദേശം താഴേത്തട്ടിലേക്ക് നല്‍കേണ്ടിവരുമെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് അതല്ലെന്നും കെ.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു

 

സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ വിദ്യാഭ്യാസ മന്ത്രി ഷംസുദീന്റെ പരാമർശം ഞെട്ടിപ്പിക്കുന്നതെന്ന് മുൻമന്ത്രി പി.രാജീവ് പ്രതികരിച്ചു. ഗവർണർ പറഞ്ഞത് അപ്പാടെ ചെയ്യാമെന്നാണ് മന്ത്രി പറയുന്നത്. പുതിയ സർക്കാർ വന്നതിനു ശേഷം കാവിവൽക്കരണമാണെന്നും പി രാജീവ്‌ പാലക്കാട്‌ പറഞ്ഞു. 

 

അതേസമയം, സംഭവത്തില്‍ വ്യക്തത വരുത്തി ലോക്ഭവന്‍ രംഗത്തെത്തി. മുഴുന്‍ ആലപിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ചീഫ് സെക്ട്ടറിയുടെ കത്ത് ഗവര്‍ണറുടെ നിര്‍േദശപ്രകാരമല്ലെന്നും ലോക്ഭവന്‍ വിശദീകരിച്ചു. അങ്ങനെയൊരു കത്ത് നല്‍കേണ്ട സാഹചര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

The Kerala government, through Health Minister K. Muraleedharan, has stated that they will not adhere to the central protocol mandating the full rendition of Vande Mataram. This stance has sparked debate, with former minister P. Rajeev criticizing the perceived "saffronization" and the Chief Secretary's circular, while Lok Bhavan later clarified that a full rendition was not explicitly mandated.