കോഴിക്കോട് അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിനി മരിച്ചു. പയ്യോളി താരയില്‍ വിരുന്നുകണ്ടി ഷമീമ ആണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ ആയിരുന്നു. മരണം. ഒന്നരമാസം മുമ്പായിരുന്നു ഷമീമയെ വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഭര്‍ത്താവിനൊപ്പമാണ് അരിക്കുളത്തെ വീട്ടില്‍ താമസിച്ചിരുന്നത്. കൊയിലാണ്ടി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും .