നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലെ പരാമർശങ്ങളിലൂടെ എൽഡിഎഫിന് തലവേദനയുണ്ടാക്കിയ കവി കെ സച്ചിദാനന്ദൻ അടക്കമുള്ളവരെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇടതുസർക്കാരിന്റെ തുടർഭരണം അപകടം ആണെന്ന് സാനുമാഷിന് തോന്നിയിരുന്നില്ലെന്ന് പിണറായി പറഞ്ഞു. ഇടതുപക്ഷത്തെ തള്ളിപറഞ്ഞ് സ്വന്തം യശസ്സ് ഉയർത്താൻ സാനു മാഷ് ഒരിക്കലും ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന് ജനമനസ്സുകളിൽ ഉയർന്ന സ്ഥാനമുണ്ടായിരുന്നു. അത് ഇല്ലാത്തവരാണ് താനിവിടെയുണ്ട് എന്ന് അറിയിക്കാനായി ശ്രമിക്കുന്നതെന്ന് എം.കെ സാനു അനുസ്‌മരണത്തിൽ പിണറായി വിജയൻ പറഞ്ഞു

 

പ്രഫസര്‍ എം.കെ സാനുവിന്‍റെ അനുസ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സമഗ്രസംഭാവന പുരസ്ക്കാരം ഡോക്ടര്‍ എം ലീലാവതിക്ക് പ്രതിപക്ഷനേതാവ് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. യുവപ്രതിഭാപുരസ്ക്കാരം ഡോക്ടര്‍ വിനില്‍ പോളിന് നല്‍കി. 

ENGLISH SUMMARY:

Malayala Manorama Online News covers Pinarayi Vijayan's sharp critique of political commentators, including K. Sachidanandan, who seemingly suggested that the LDF's continued rule was detrimental. Vijayan highlighted that M.K. Sanu never felt the LDF's continued governance was a threat and never attempted to elevate himself by discrediting the left, unlike those seeking attention by making such claims.