പ്രിയങ്ക ഗാന്ധിയുടെ എംപിയുടെ ഓഫിസിന്റെ പേരിൽ വ്യാജ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തു. മൊബൈൽ മോഷണം പോയിരുന്നുവെന്നാണ് സിം ഉടമയായ യുവാവിന്റെ മൊഴി. വിദ്യ ബാലകൃഷ്ണൻ എംഎൽഎയെ വാട്സ്ആപ് കോൾ ചെയ്ത സമയം മൊബൈൽ കയ്യിൽ ഉണ്ടായിരുന്നില്ലെന്നും യുവാവ് പറയുന്നു. എന്നാൽ ഈ മൊഴി അന്വേഷണസംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല. കോൾ ചെയ്യാൻ ഉപയോഗിച്ചെന്ന് കരുതുന്ന മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധനക്ക് അയച്ചു. യുവാവിന്റെ പശ്ചാത്തലം വിശദമായി അന്വേഷിക്കാനാണ് തീരുമാനം. ഇയാളുടെ കേരള ബന്ധവും അന്വേഷിക്കുന്നുണ്ട്.
മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന് അവകാശപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് എലത്തൂര്‍ എംഎല്‍എ വിദ്യയ്ക്ക് ഡല്‍ഹിയില്‍ നിന്നും ഫോണ്‍വിളി എത്തിയത്. മന്ത്രിസഭ ഉടന്‍ പുനഃസംഘടിപ്പിക്കുമെന്നും അതില്‍ അവസരം നല്‍കാമെന്നും അവകാശപ്പെട്ടായിരുന്നു വാട്സാപ്പ് കോള്‍. ഇംഗ്ലിഷിലായിരുന്നു സംസാരം. പ്രിയങ്കയുടെ ഓഫിസുമായി ബന്ധപ്പെട്ടതോടെ അങ്ങനെയൊരു കോള്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ENGLISH SUMMARY:
Kerala Police have traced the owner of the SIM card used to make a fraudulent WhatsApp call to MLA Vidya Balakrishnan, in which the caller demanded three crore rupees in exchange for a ministerial berth. The suspect claimed his mobile phone was stolen and that he was not in possession of the device at the time of the call, though investigators remain skeptical of his statement. Authorities have seized the phone for forensic examination and are conducting a thorough background check, including an investigation into his potential connections to Kerala. The scam involved calls made in English from New Delhi, falsely invoking Priyanka Gandhi's MP office to deceive the legislator about an imminent cabinet reshuffle.