satheesan-aloshious-xavier-2
  • മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് അലോഷ്യസ് നേരത്തെ കത്ത് നൽകിയിരുന്നു. പ്ലീഡർ നിയമന വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലും കെ.എസ്.യുവിനുള്ളിലും വലിയ രീതിയിലുള്ള രാഷ്ട്രീയ ചേരിതിരിവും ഭിന്നതയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ...

 

ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായുള്ള അഭിപ്രായ ഭിന്നതകൾക്കിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി മുഖ്യമന്ത്രി വി.ഡി.സതീശന്‍. നാളെയോ മറ്റന്നാളോ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെ വിളിച്ച് അറിയിച്ചിട്ടുണ്ട്. 

 

മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് അലോഷ്യസ് നേരത്തെ കത്ത് നൽകിയിരുന്നു. പ്ലീഡർ നിയമന വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലും കെ.എസ്.യുവിനുള്ളിലും വലിയ രീതിയിലുള്ള രാഷ്ട്രീയ ചേരിതിരിവും ഭിന്നതയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. 

 

സര്‍ക്കാര്‍ പ്ലീഡര്‍ നിയമന വിവാദത്തില്‍ കെ എസ് യുവില്‍ പരസ്യമായ ചേരി പോര്. മോഹഭംഗങ്ങളില്‍ നിന്ന് ഉടലെടുത്ത വൈര്യാഗ്യമാണ് മുഖ്യമന്ത്രിയോട് അലോഷ്യസ് സേവ്യറിനെന്ന് കെ എസ് യു സംസ്ഥാന ജനറല്‍ മുബാസ് ഓടക്കാലി തുറന്നടിച്ചിരുന്നു. പ്ലീഡര്‍ നിയമത്തിലെ വിയോജിപ്പില്‍ ഗ്രൂപ്പില്ലെന്ന് അലോഷ്യസ് സേവ്യറും പ്രതികരിച്ചു.

 

ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ ചേരിത്തിരിഞ്ഞ് നേതാക്കൾ. ശനിയാഴ്ച നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെ കെഎസ്‌യു അധ്യക്ഷനെ പരസ്യമായി പ്രശംസിച്ചും പിന്തുണച്ചും വി.എം സുധീരനും വിവാദത്തിൽ കക്ഷിചേർന്നു. പ്രവർത്തകർക്ക് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്ന് കെ.സി.വേണുഗോപാലും, കെഎസ്‌യു അഭിപ്രായം പറയുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. അലോഷ്യസിന് കൂടിക്കാഴ്ച നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചപ്പോൾ, തേവര കോളേജിലെ പരിപാടിക്ക് തിരക്കിനിടയിൽ മുഖ്യമന്ത്രി അലോഷ്യസിനെ കണ്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ വിശദീകരിച്ചു. പ്രശ്നം നിലനിൽക്കുകയാണെന്നും പരിഹാരം ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്നും അലോഷ്യസ് പ്രതികരിച്ചിരുന്നു.

ENGLISH SUMMARY:

Amid differences with the government over the appointment of government pleaders, Chief Minister V.D. Satheesan is set to meet KSU state president Aloysius Xavier. The Chief Minister's Office has contacted the KSU state president and informed him that the Chief Minister is ready to meet him either tomorrow or the day after. Aloysius had earlier written to the Chief Minister seeking a direct meeting. The meeting comes at a time when significant political divisions and differences have emerged within both the Congress and the KSU over the controversy surrounding the appointment of government pleaders.