satheesan-aloshious-xavier-2
  • കെഎസ്​യു സംസ്ഥാന പ്രസി‍ഡന്‍റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വി.ഡി.സതീശനെ കാണാന്‍ അവസരം നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്.

കെഎസ്​യു സംസ്ഥാന പ്രസി‍ഡന്‍റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വി.ഡി.സതീശനെ കാണാന്‍ അവസരം നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചത് മുഖ്യമന്ത്രി കൊല്ലത്തുണ്ടായിരുന്ന വ്യാഴാഴ്ചയാണ്. പിറ്റേന്ന് മുഖ്യമന്ത്രി കൊച്ചിയിലുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും പക്ഷേ കന്യാകുമാരില്‍ പോകുകയാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസ്. 

 

ഗവണ്‍മെന്‍റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിയോജിപ്പ് പരസ്യമാക്കിയതിനെ തുടര്‍ന്നാണ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇന്നലെ എറണാകുളം തേവരയില്‍ നടന്ന ചടങ്ങില്‍ കെഎസ്​യു സംസ്ഥാന പ്രസിഡന്റിനെ കണ്ടിട്ടും മുഖ്യമന്ത്രി മുഖം കൊടുക്കാതെ മടങ്ങിയതും വിവാദത്തിന് ആക്കം കൂട്ടി. തേവരയില്‍ വച്ചും മുഖ്യമന്ത്രി മുഖം കൊടുക്കാതെ മടങ്ങിയതോടെ പിഴവ് ചൂണ്ടിക്കാട്ടുകയാണ് കെഎസ്​യു ചെയ്തതെന്നും അത് തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയും തുടരുമെന്നുമായിരുന്നു അലോഷ്യസ് സേവ്യറിന്‍റെ പ്രതികരണം.  

 

കെഎസ്​യുവിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ ജിന്‍റോ ജോണും അനൂപ് വി.ആറും സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ കെഎസ്​യുവിന്‍റെയും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കൂടി സര്‍ക്കാരാണെന്നും അവരെ കൂടി പരിഗണിക്കണമെന്നുമായിരുന്നു വിമര്‍ശനം.

ENGLISH SUMMARY:

The Chief Minister’s Office has clarified that KSU State President Aloysius Xavier was not denied a meeting, explaining that a conflict in scheduling led to the misunderstanding. While reports suggested the denial stemmed from political disagreements regarding government pleader appointments, officials maintained that they had offered an alternative meeting time in Kochi. The situation escalated following a public event in Thevara where the Chief Minister reportedly did not interact with the KSU president, prompting strong criticism from student leaders. Consequently, KSU members have publicly asserted that the government must recognize and address the concerns of all Congress activists and student representatives.