വിഴിഞ്ഞം തുറമുഖത്തിന്‍റെ ഓഹരി വില്‍പ്പന വിഷയത്തില്‍ ദേശാഭിമാനിയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അങ്ങനെയൊരു വാര്‍ത്ത വാര്‍ത്ത കൊടുത്തത് തെറ്റാണ്. ഭാവിയില്‍ വരാനുള്ള പ്രശ്നങ്ങളോര്‍ക്കണമായിരുന്നു. ആ വാര്‍ത്ത ദേശാഭിമാനിയില്‍ വരാന്‍ പാടില്ലായിരുന്നുവെന്നും എം.വി.ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓഹരി വാര്‍ത്ത ആദ്യം വന്നത് ദേശാഭിമാനിയില്‍ അല്ലെന്നും മറ്റ് മാധ്യമങ്ങളും വാര്‍ത്ത കൊടുത്തിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. വിഴിഞ്ഞത്ത് സംസ്ഥാന സര്‍ക്കാര്‍ കള്ളക്കളി തുടരുകയാണെന്നും അദാനിയുമായുള്ള കരാറിന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇടനില നിന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു. അദാനിക്കെതിരായി കെ.സി.വേണുഗോപാല്‍ ഉന്നയിച്ച വിമര്‍ശനം സതീശനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് വി.ഡി.സതീശന്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ മംഗലാപുരത്തേക്ക് നടത്തിയ യാത്രയും അവിടെ വച്ച് നടത്തിയ ചര്‍ച്ചയും തീരുമാനങ്ങളും സ്വാഭാവികമായും ഇത്തരത്തിലുള്ള നീക്കത്തിന്റെ ഭാഗം തന്നെയാണെന്ന് ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അവസാനമാണ് വിവരം അറിഞ്ഞതെന്ന വാദം ശരിയല്ല. അങ്ങനെയാണ് സംഭവിച്ചതെങ്കില്‍ അതുമായി ബന്ധപ്പെട്ട് എന്ത് നിയമനടപടി സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും എം.വി.ഗോവിന്ദന്‍ ആവശ്യപ്പെട്ടു.  സംസ്ഥാനത്തിന്‍റെ അവകാശങ്ങള്‍ സ്വകാര്യ കമ്പനിക്ക് അടിയറ വയ്ക്കുന്നതിനെ പ്രതിപക്ഷം എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, വിഴിഞ്ഞത്തെ അദാനി പോര്‍ട്ടിന്‍റെ ഓഹരി എംഎസ് സിക്ക്  കൈമാറുന്ന ചര്‍ച്ചകള്‍ എല്‍ഡിഎഫ് അറിഞ്ഞുവെന്നായിരുന്നു മന്ത്രിസഭായോഗത്തിന് ശേഷമുള്ള മുഖ്യന്ത്രി വി.ഡി.സതീശന്‍റെ പ്രതികരണം. എംഎസ് സി ഓഹരിയെടുക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേട്ടമായി ജൂണ്‍ അഞ്ചിന് ദേശാഭിമാനി പ്രസിദ്ധീകരിച്ചതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  കേരളത്തിന്‍റെ താല്‍പര്യം ബലികഴിക്കില്ലെന്നും സര്‍ക്കാര്‍ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ENGLISH SUMMARY:

CPM State Secretary M.V. Govindan has officially distanced the party from a controversial report published by Deshabhimani regarding the Vizhinjam port stake transfer to the MSC Group. Acknowledging that the publication was a mistake, Govindan admitted that the party should have exercised greater caution, though he maintained that other media outlets had also covered the story. The CPM leader pivoted sharply to launch a direct attack on Chief Minister V.D. Satheesan, accusing him of acting as an intermediary in the deal between the state and the Adani Group. Govindan alleged that the Chief Minister’s past private air travel to Mangaluru and subsequent discussions were inherently linked to this corporate move. Challenging the Chief Minister's claim that the government was unaware of the developments, Govindan demanded a full disclosure of any legal actions taken against the company to protect state interests. This internal friction highlights a deepening political crisis, as the opposition vows to resist any move that allegedly compromises the state’s rights to a private entity.