cpi-cpm-conflict-opposition-deputy-leader

TOPICS COVERED

പ്രതിപക്ഷ ഉപനേതാവ് പദവി,,,, സിപിഐ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുമെന്നും അതൊക്കെ കഴിഞ്ഞതാണ് എന്നുമുള്ള പിണറായി വിജയന്‍റെ പരാമര്‍ശത്തെ ചൊല്ലി LDF ല്‍ കലഹം.  പറഞ്ഞുകൊണ്ടിരിക്കുന്ന പാര്‍ട്ടിയല്ല സിപിഐയെന്നും ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്നും സിപിഐ അസിസ്റ്റ് സെക്രട്ടറി  പി.പി സുനീർ പിണറായിക്ക് മറുടി നല്‍കി. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ലെന്നും സുനീര്‍ തിരിച്ചടിച്ചു.

സിപിഐയുടെ ഉപനേതാവ് പദവിയെപ്പറ്റി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞ വാക്കുകളാണ് ഇടതുമുന്നണിയില്‍  ഉപനേതാവ് തര്‍ക്കം വീണ്ടും രൂക്ഷമാക്കുന്നത്. സിപിഐ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുമെന്നും അതൊക്കെ കഴിഞ്ഞതാണ് എന്നുമുള്ള പിണറായിയുടെ പരാമര്‍ശം അപമാനിക്കുന്നതായിരുന്നു എന്നാണ് സിപിഐയിലെ വികാരം . ഇതിനെ തുടര്‍ന്നാണ് പിണറായിക്കെതിരെ തുറന്നടിച്ച് പി.പി സുനീര്‍ രംഗത്തെത്തിയത്. പിണറായി പറഞ്ഞത് പാർട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഎം വ്യക്തമാക്കണമെന്ന് സുനീര്‍ ആവശ്യപ്പെട്ടു

പ്രതിപക്ഷ ഉപനേതാവ് പദവിക്കായി എകെജി  സെന്‍ററിലെത്തി ബിനോയ് വിശ്വം സിപിഎം നേതൃത്വത്തെ കണ്ടിട്ടും വഴങ്ങിയിരുന്നില്ല.  സിപിഐ എത്ര സമ്മര്‍ദം ചെലുത്തിയാലും പദവി നല്‍കില്ലെന്ന വാശിയിലാണ് സിപിഎം.  ഇതില്‍ പ്രതിഷേധിച്ച്  ഇടതുമുന്നണി നിയമസഭാ കക്ഷിയോഗം ചേരാന്‍ പോലും കഴിഞ്ഞിരുന്നില്ല. എല്‍‍ഡിഎഫ് യോഗം പോലും ചേരാനാകാത്ത പ്രതിസന്ധിയുമുണ്ട്. ഇത് കൂടുതല്‍ രൂക്ഷമാക്കുന്നതാണ്  പിണറായിയുടെ പ്രതികരണം 

ENGLISH SUMMARY:

LDF Deputy Leader post is at the center of a political dispute between CPI and CPM in Kerala. CPI has responded strongly to Pinarayi Vijayan's remarks, reaffirming their demand for the post.