pinarai-vijayan-04

വിഴിഞ്ഞം ഓഹരി കൈമാറ്റ നീക്കത്തില്‍ സെബിക്കും എന്‍എസ്‌സിക്കും കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സമർപ്പിച്ച അപേക്ഷ ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ളതല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു.

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നടത്തിയ ഓഹരി കൈമാറ്റത്തിൽ കടുത്ത ദുരൂഹത ആരോപിച്ച പിണറായി  എംഎസ്സിയുടെ ഉപകമ്പനിക്ക് 49 ശതമാനം ഓഹരികൾ വിറ്റ നടപടിയെ ഗുരുതരമായ കരാർ ലംഘനമെന്ന് വിശേഷിപ്പിച്ചു. സെബിയുടെ (SEBI) മാനദണ്ഡങ്ങൾ പാലിക്കാതെയും സംസ്ഥാന സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെയുമാണ് ഓഹരി കൈമാറ്റം നടന്നത്.

'സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ ഇത്തരമൊരു നീക്കം നടത്താൻ അദാനി ഗ്രൂപ്പിന് എവിടെനിന്നാണ് ധൈര്യം ലഭിച്ചത്?' എന്ന് അദ്ദേഹം ചോദിച്ചു. നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ സർക്കാരിന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. തുറമുഖം, നിയമം, ധനകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് ഈ നീക്കം നടന്നതെന്നത് ഗൗരവതരമായ വിഷയമാണ്. 

അദാനിയെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ വഴിവിട്ട സഹായം നൽകുമോ എന്നും പിണറായി ചോദിച്ചു. ഓഹരി കൈമാറ്റത്തിൽ സുതാര്യതയില്ലെന്നും ദേശീയ സുരക്ഷയും പൊതുതാൽപര്യവും മുൻനിർത്തി മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ എന്നും പിണറായി വ്യക്തമാക്കി. വിഷയത്തിൽ സെബിക്ക് മുൻപാകെ പ്രശ്നം ഉന്നയിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പിണറായി ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Leader of the Opposition Pinarayi Vijayan has accused the Adani Group of violating contractual terms in the Vizhinjam Port share transfer by selling a 49% stake to an MSC subsidiary without prior state government approval. He has written to SEBI and the NSE, alleging regulatory violations, lack of transparency, and raising concerns over national security and public interest.