ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ എ. പത്മകുമാറിനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കി സിപിഎം. പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുന്നത് ചര്‍ച്ചയായെങ്കിലും സസ്പെന്‍ഷന്‍ മതിയെന്ന് ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. നടപടിയെടുത്താല്‍ പലതും തുറന്നുപറയാനുള്ള ഒരുക്കത്തിലായിരുന്നു പത്മകുമാര്‍.
ഈ സാഹചര്യംകൂടി ഭയന്നാണ് നടപടി മയപ്പെടുത്തിയത്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് ആരോപണം ഉയര്‍ന്ന ഘട്ടത്തിലെല്ലാം നടപടിക്ക് മടിച്ച സിപിഎം, തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് തോമസ് ഐസക്. കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. കണ്ടെത്തല്‍ ഗുരുതരമെങ്കില്‍ തുടര്‍നടപടി ഉണ്ടാകുമെന്നും തോമസ് ഐകസ് പറഞ്ഞു. ഐസക് കൂടി പങ്കെടുത്ത സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് നടപടി കൈകൊണ്ടത്.