സിപിഠഠ സഠസൠഥാന ഠമൠമിറൠറി പൠതിയ ഠഫിസിനൠറൠ പൠരധാന ഠവാഠഠ. ഠിതൠരഠ: മനൠരമ

.

സിപിഎമ്മിന്‍റെ തിരഞ്ഞെടുപ്പ് അവലോകനം ചര്‍ച്ച ചെയ്ത് തയാറാക്കിയ സംസ്ഥാന കമ്മിറ്റി രേഖ പുറത്ത്.  തിരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചകളില്‍ വിഭാഗീയത പ്രകടമായെന്നും പഴയ വിഭാഗീയതയുടെ അവശിഷ്ടങ്ങള്‍ മനസില്‍വെച്ച് ചിലര്‍ ചര്‍ച്ചയില്‍ പങ്കെടുത്തെന്നും സംസ്ഥാന കമ്മിറ്റി രേഖ വിലയിരുത്തുന്നു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും നിര്‍ണയത്തില്‍ സംസ്ഥാന കമ്മിറ്റിക്ക് പാളിച്ചയുണ്ടായി എന്നും വിമതരുടെ സാന്നിധ്യം പാര്‍ട്ടിയുടെ മതിപ്പ് കുറച്ചുവെന്നും സംസ്ഥാന കമ്മിറ്റി കണ്ടെത്തി. 

നിര്‍ഭയം വിമര്‍ശിക്കാം എന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് അവലോകനത്തിലേക്കിറങ്ങിയ സിപിഎം നേതൃത്വം  താഴെത്തട്ടില്‍ നേരിട്ടത് കനത്ത വിമര്‍ശനമാണ്. പിണറായി വിജയന്‍റെയും എം.വി.ഗോവിന്ദന്‍റെയും നേതൃത്വം മാറണമെന്ന് പോലും ആവശ്യമുണ്ടായി. ഈ ചര്‍ച്ചകള്‍ വിലയിരുത്തിയ സംസ്ഥാന കമ്മിറ്റി മറ്റൊരു വിചിത്രമായ വിലയിരുത്തലാണ് നടത്തുന്നത്. ചര്‍ച്ചകളില്‍ പങ്കെടുത്ത പലസഖാക്കളും പഴയ വിഭാഗീയത മനസില്‍വെച്ചാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ അതേ പോലെ ചര്‍ച്ചയില്‍ ഉന്നയിച്ചുവെന്നും.

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായി. ജില്ലാ കമ്മിറ്റിക്കുണ്ടായ പാളിച്ച  സംസ്ഥാന  കമ്മിറ്റിക്ക് തിരുത്താന്‍ കഴിയാത്തത് വീഴ്ചയാണെന്നും,  ജി.സുധാകരനും ടി.കെ.ഗോവിന്ദനും കെ.കുഞ്ഞികൃഷ്ണനും വിമതരായി മല്‍സരിച്ചത് പാര്‍ട്ടിയുടെ മതിപ്പ് കുറച്ചെന്നും സംസ്ഥാന കമ്മിറ്റി സമ്മതിക്കുന്നു. തെറ്റുകള്‍ കണ്ടെത്തിയ സിപിഎം ഇനി എങ്ങനെ തിരുത്തുമെന്നാണ് അറിയേണ്ടത്.

ENGLISH SUMMARY:

The CPM State Committee's election review report has acknowledged shortcomings in candidate selection in Payyanur and Taliparamba and admitted that rebel candidates affected the party's image. The report also highlights factional tendencies during review discussions and notes criticism directed at the leadership of Pinarayi Vijayan and M. V. Govindan. The findings have sparked fresh debate over the party's internal functioning and future corrective measures.