ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത വൈസ് ചാന്‍സിലര്‍മാരെ വിമര്‍ശിച്ച മുഖ്യമന്ത്രി വി.ഡി സതീശന്‍റെ പോസ്റ്റില്‍ കമന്‍റുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. മൂന്നു വി.സിമാരും കേരളത്തോട് മാപ്പു പറയണമെന്നാണ് സതീശന്‍ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. എന്നാല്‍ 'ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലത്' എന്നാണ് സുരേന്ദ്രന്‍റെ മറുപടി.
ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ വൈസ് ചാന്‍സിലര്‍മാര്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു സുരേന്ദ്രന്‍റെ വിമര്‍ശനം. നടപടി കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. ഈ നടപടി അംഗീകരിക്കില്ല. മൂന്നു വൈസ് ചാന്‍സിലര്‍മാരും കേരളത്തോട് മാപ്പു പറയണം എന്നാണ് സതീശന്‍ ആവശ്യപ്പെട്ടത്.
ഇതിനു താഴെയാണ് കെ. സുരേന്ദ്രന്‍റെ മറുപടി. 'RSS പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലത്' എന്നാണ് സുരേന്ദ്രന്‍റെ അക്കൗണ്ടില്‍ നിന്നുള്ള കമന്‍റ്. സുരേന്ദ്രന്‍റെ കമന്‍റിന് ഇതുവരെ ആറായിരത്തോളം പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്.