pinarayi-binoy-viswam-2

TOPICS COVERED

പ്രതിപക്ഷ ഉപനേതൃ പദവിയില്‍ കടുപ്പിച്ച് സി.പി.ഐ. ഉപനേതൃപദവിയില്‍ തീരുമാനമെടുക്കാതെ എല്‍.ഡി.എഫ് നിയമസഭ കക്ഷി യോഗം വിളിച്ചാല്‍ പങ്കെടുക്കില്ലെന്ന് സി.പി.ഐ സി.പി.എമ്മിനെ അറിയിച്ചു. ഇതോടെ ഇതുവരെ നിയസഭ കക്ഷി യോഗം ചേരാന്‍ എല്‍.ഡി.എഫിനായില്ല. ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് അവകാശപ്പെട്ടതാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മനോരന്യൂസിനോട് പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സി.പി.ഐയുടെ ആവശ്യം അംഗീകരിക്കാന്‍ സി.പി.എം തയ്യാറായിട്ടില്ല. പദവി സി.പി.ഐക്ക് നല്‍കേണ്ടതില്ലെന്നതാണ് പാര്‍ട്ടിയിലെ നിലവിലുള്ള ധാരണ. ഈ സാഹചര്യത്തിലാണ് സി.പി.ഐ നിലപാട് കടുപ്പിക്കുന്നത്. ആവശ്യത്തില്‍ തീരുമാനമെടുക്കാതെ എല്‍.ഡി.എഫ് നിയമസഭ കക്ഷി യോഗം വിളിക്കരുതെന്നും, അങ്ങനെ വിളിച്ചാല്‍ ആ യോഗത്തില്‍ പങ്കെടുക്കില്ലെന്നും അറിയിച്ച് സി.പി.ഐ സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് കത്ത് നല്‍കി. ഇതേതുടര്‍ന്ന് എല്‍.ഡി.എഫിന് ഇതുവരെ നിയമസഭ കക്ഷി യോഗം ചേരാനായിട്ടില്ല.

നിയമസഭ സമ്മേളനം നടക്കുമ്പോള്‍ സാധാരണ കക്ഷി യോഗം ചേരാറുണ്ട്. അതിലാണ് അടിയന്തര പ്രമേയമുള്‍പ്പെടേ സമഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളില്‍ തീരുമാനം എടുക്കുന്നത്. എന്നാല്‍ ഇന്ന് അത്തരമൊരു യോഗം നിയമസഭയില്‍ ചേര്‍ന്നില്ല. അനൗദ്യോഗികമായ ആശയവിനിമയത്തിന് ശേഷമാണ് ഇന്ന് അടിയന്തര പ്രമേയ വിഷയം തീരുമാനിച്ചത്. എത്രകാലം ഇങ്ങനെ മുന്നോട്ട് പോകാനാകും എന്നതാണ് ചോദ്യം.

2011-16 കാലഘട്ടത്തില്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ പ്രതിപക്ഷ നേതാവിനൊപ്പം ഉപനേതാവും സി.പി.എമ്മില്‍ നിന്നായിരുന്നു. കോടിയേരി ബാലകൃഷണനാിയിരുന്ന അന്ന് ഉപനേതാവ്. ഇതേ രീതി ഇത്തവണയും തുടരണമെന്നതാണ് സി.പി.എം താല്‍പര്യം. എന്നാല്‍ രാഷ്ട്രീയ സാഹചര്യം മാറിയെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മനോരമന്യൂസിനോട് പറഞ്ഞു. ഇരു പാര്‍ട്ടികളും കടുംപിടുത്തം തുടരുമ്പോള്‍ വലിയ പ്രതിസന്ധിയിലേക്കാണ് ഇടത് മുന്നണി പോകുന്നത്.

ENGLISH SUMMARY:

The opposition LDF coalition in Kerala is facing a severe internal crisis as the CPI has hardened its stance regarding the Deputy Opposition Leader post. CPI State Secretary Binoy Viswam has officially informed the CPM leadership that his party will boycott any dynamic assembly party meeting until a definitive decision is made on the portfolio. While the CPM prefers to maintain the historical 2011-16 template where both top corporate legislative slots were held by them, the CPI argues that changed political dynamics warrant a shift. This structural deadlock directly prevented the alliance from holding its routine pre-session strategy meet, forcing them to rely on informal channels to coordinate today's parliamentary motions. Political analysts note that this persistent friction between the two major leftist factions could significantly weaken their joint operational efficacy inside the house during the budget session.