mv-govindan-2

പ്രതിപക്ഷ ഉപനേതൃ‌പദവി സിപിഐക്ക് നല്‍കില്ല. സിപിഐയുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും, എന്നാല്‍ പ്രതിപക്ഷ ഉപനേതാവ് പദവി സിപിഎം വെയ്ക്കുന്നതാണ്  കീഴ്‌വഴക്കമെന്നും  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഉപനേതാവ് സ്ഥാനം സി‌‌പി‌‌ഐക്ക് അവകാശപ്പെട്ടതാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മനോരന്യൂസിനോട് പറഞ്ഞു.  

 

പ്രതിപക്ഷ ഉപനേതാവ് പദവിയുണ്ടായതിന് ശേഷം എല്‍ഡിഎഫ്  പ്രതിപക്ഷത്തിരുന്നപ്പോള്‍ ആ പദവി വഹിച്ചിരുന്നത് സിപിഎം ആയിരുന്നു. ഇതാണ് കീഴ്‌‌വഴക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് പദവി സിപിഐക്ക് നല്‍കില്ലെന്ന് സിപിഎം തീരുമാനിച്ചത്. ഇതിന്‍റെ സൂചന സിപിഎം സംസ്ഥാന സെക്രട്ടറി നല്‍കി കഴിഞ്ഞു. എന്നാല്‍ കീഴ്‌‌വഴക്കത്തിന്‍റെ  രാഷ്ട്രീയ സാഹചര്യം മാറിയെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം പ്രതികരണം വരും മുന്‍പ്  മനോരമന്യൂസിനോട് പറഞ്ഞിരുന്നു. 

 

പ്രതിപക്ഷ ഉപനേതാവ് പദവി നിശ്ചയിക്കാത്തതിനാല്‍ എല്‍ഡിഎഫ് നിയമസഭാ കക്ഷിയോഗം ഇതുവരെ  ചേരാനായിട്ടില്ല. ഉപനേതൃ പദവിയില്‍ തീരുമാനമെടുക്കാതെ എല്‍.ഡി.എഫ് നിയമസഭ കക്ഷി യോഗം വിളിച്ചാല്‍ പങ്കെടുക്കില്ലെന്ന് സി.പി.ഐ സി.പി.എമ്മിനെ അറിയിച്ചിട്ടുണ്ട്. എന്നിട്ടും സിപിഎം വഴങ്ങിയില്ല. ഇന്ന് പ്രതിപക്ഷ കക്ഷിനേതാക്കള്‍  അനൗദ്യോഗികമായി ആശയവിനിമം നടത്തിയാണ് അടിയന്തര പ്രമേയ വിഷയം തീരുമാനിച്ചത്. എന്നാല്‍ പദവി വിട്ടുനല്‍കില്ലെന്ന് സിപിഎം പരസ്യമായി സൂചിപ്പിച്ചതോടെ എത്ര ദിവസം സിപിഐക്ക് പിടിവാശി തുടരാനാകുമെന്നതാണ് ചോദ്യം.

 

 

ENGLISH SUMMARY:

The CPI will not be given the post of Deputy Leader of the Opposition. CPM State Secretary M.V. Govindan said that issues with the CPI would be discussed and resolved, but the convention has always been for the CPM to hold the Deputy Leader of the Opposition position. Meanwhile, CPI State Secretary Binoy Viswam told Manorama News that the post rightfully belongs to the CPI.