പരാജയം കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പരാജയ കാരണങ്ങള്‍ എല്‍ഡിഎഫ് പരിശോധിക്കും. അതിശക്തമായി മുന്നണി തിരിച്ചുവരും. ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം എൽ ഡി എഫ് ഉണ്ടാകും. നയമില്ലാത്ത നയപ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയത്. കേന്ദ്രത്തിനെതിരെയുള്ള മൗനം സംശയാസ്പദമാണ്. കേന്ദ്രത്തിന്റെ വിവേചന നിലപാടിനെപ്പറ്റി ഒരു പരാമര്‍ശവുമില്ല.
2021 മുതൽ ചില പ്രതീതികൾ സൃഷ്ടിക്കാൻ ശ്രമിച്ചു. ഇടതു പക്ഷം അധികാരത്തിലെത്തിയത് ആഗോളത്തലത്തിൽ വലതുപക്ഷം ശ്രദ്ധിച്ചു.തുടർഭരണം വലതു പക്ഷത്തിനു അംഗീകരിക്കാൻ കഴിഞ്ഞില്ല .
തെറ്റായ സമീപനം ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു . ജനാധിപത്യത്തിന്റെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ സർക്കാരുകൾ ഇടക്കിടക്ക് മാറണമെന്ന ചിന്ത ആളുകളിലേക്ക് എത്തിക്കാൻ ശ്രമിച്ചു .
എൽ ഡി എഫിനെ എതിർക്കുന്നതിന്റെ ഭാഗമായി നേതാക്കൾക്കെതിരെ പണ്ടും അക്രമങ്ങൾ ഉണ്ടായിരുന്നു. ഒരു ഘട്ടത്തിലും അത്തരം അക്രമങ്ങൾക്ക് മുന്നിൽ എൽഡിഎഫ് പുറകോട്ട് പോയിട്ടില്ല .
കളങ്കരഹിതമാണ് പാര്‍ട്ടിയുടെ പ്രവർത്തനം . ഏത് കടന്നാക്രമണങ്ങളേയും ഒരുമിച്ച് നേരിടണം . കടുത്ത നടപടികളുമായാണ് കേന്ദ്രം മുന്നോട്ടു വന്നത്. ആ ഘട്ടത്തിൽ പാർട്ടിയും മുന്നണിയും നല്ല പിന്തുണ നൽകി . അതിനു എല്ലാവരോടും നന്ദിയെന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു.