ROAD-000

TOPICS COVERED

കോഴിക്കോട് നന്ദി–ചെങ്കോട്ട്കാവ് ബൈപ്പാസ് റോഡ്  നിര്‍മാണത്തിനെതിരെ സമരം ചെയ്യുന്ന നാട്ടുകാര്‍ക്കു പണിക്കൊടുത്ത് നിര്‍മാണ കമ്പനി. സമരം നിര്‍ത്താതെ ബൈപ്പാസിലെ അറ്റകുറ്റപണികള്‍ സാധ്യമല്ലെന്നു കമ്പനി നിലപാട് എടുത്തതോടെ സിഗ്നലുകള്‍ക്കായി റോഡില്‍  കുഴിച്ച കുഴികളില്‍ വാഹനങ്ങള്‍ വീഴുന്നതു പതിവായി. സര്‍വീസ് റോഡ് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലാണ് നാട്ടുകാര്‍.

ദേശീയപാതയ്ക്ക് സര്‍വീസ് റോഡ് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിലാണ്. സമരം മൂലം പണികള്‍ ഇഴഞ്ഞതോടെ കമ്പനി മറുപണികൊടുത്തു. സിഗ്നല്‍ പോസ്റ്റുകള്‍ക്കായി വമ്പന്‍ കുഴിയെടുത്ത കമ്പനി പതുക്കെ മുങ്ങി. റോഡിലെ കുഴികളില്‍ ഇരുചക്രവാഹനങ്ങള്‍ വീഴുന്നതു പതിവ്,  18ആം തീയതി രാത്രി കുഴിയില്‍ വീണ മൂടാടി സ്വദേശി സനൂജിനെ ഫയര്‍ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. നാട്ടുകാരുടെ സമരം മൂലമാണ് പണിനടക്കാത്തതെന്നാണു നിര്‍മാണ കരാറെടുത്ത കമ്പനിയുടെ നിലപാട്

മരളൂര്‍ മുതല്‍ ഗോപാലപുരം വരെ  800 മീറ്റര്‍ സര്‍വീസ് റോഡ്  ആവശ്യപ്പെട്ടാണ്  സമരം നടക്കുന്നത്. നഗരസഭയുടെ പനച്ചികുന്ന് റോഡ് ബന്ധിക്കുന്നിടത്ത് ബൈപാസ് നിര്‍മിച്ചതിനെ തുടര്‍ന്ന് റോഡ് മുറിഞ്ഞുപോയി. ഒരുഭാഗത്ത് ബൈപാസും മറ്റൊരുവശം റെയില്‍പാളവുമായതോടെ പ്രദേശത്തെ ഇരുന്നൂറിലധികം കുടുംബങ്ങള്‍ക്കു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.

 

ENGLISH SUMMARY:

Nandi Chengottukavu Bypass construction is facing significant challenges due to a local protest demanding a service road. The construction company has stated that repairs are impossible until the protest ends, leading to accidents as vehicles fall into holes dug for signals.