തിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ കണ്ണൂര്‍ ജില്ലാകമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശം. തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റിയോഗത്തിലാണ് വിമര്‍ശനം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കില്‍ പാര്‍ട്ടിയുടെ അന്ത്യം കാണുമെന്നും അംഗങ്ങള്‍ പറഞ്ഞു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തൃക്കരിപ്പൂരില്‍ തോല്‍വിക്ക് കാരണമായി. ഇതേക്കുറിച്ച് അണികളെ  പോലും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. കെ.കെ.രാഗേഷ് നേതാക്കളുടെ പെട്ടി തൂക്കി വന്ന അമൂല്‍ ബേബിയാണെന്നും വിമര്‍ശനം ഉയര്‍ന്നു. എം.വി.ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്കരിക്കുമെന്നും അംഗങ്ങള്‍ വ്യക്തമാക്കി. നേതൃതലത്തിലേക്ക് പി.ജയരാജന്‍ ഉയര്‍ന്ന് വരണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. 

പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ മറ്റ് ജില്ലാകമ്മിറ്റികളിലും അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സാധാരണക്കാരന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ശരീരഭാഷയാണ് നേതാക്കളുടേതെന്നും അണികള്‍ തന്നെ തുറന്ന് പറഞ്ഞു. വെള്ളാപ്പള്ളിയെ തള്ളാതിരുന്നത് തിരിച്ചടിയായെന്നും ഇത് ന്യൂനപക്ഷ വോട്ട് ചോര്‍ത്തിയെന്നും ഇടുക്കി ജില്ലാ കമ്മിറ്റിയിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ENGLISH SUMMARY:

Following a humiliating defeat in the state assembly elections, an internal rebellion has erupted within the CPM, with localized committees launching unprecedented attacks against senior leaders. During a heated Trikaripur Area Committee meeting, angry members went as far as calling top leader K.K. Ragesh an "Amul Baby" who merely rose to power by carrying bags for veterans. The committee textually demanded the immediate dissolution of the Kannur District Committee, warning that the party would face a total collapse if structural overhauls were not implemented right away. Members highlighted that the infamous Payyanur martyr fund scam heavily dented the party’s credibility, a crisis leadership completely failed to clarify even to its core cadres. While demanding the immediate reinstatement of disgruntled leader P. Jayarajan into the key organizational helm, multiple district panels, including Idukki, explicitly blamed the unapproachable body language of Pinarayi Vijayan and M.V. Govindan for turning the common working-class voters away.