chandy-oommen

TOPICS COVERED

മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും ചാണ്ടി ഉമ്മന് പുതുപ്പളളിക്കാരുടെ വൈകാരിക വരവേല്‍പ്പ്. സത്യപ്രതിഞ്ജയ്ക്ക് മുന്നോടിയായി തിരുവനന്തപുരം വരെ വിവിധയിടങ്ങളില്‍ സ്വീകരണം ഒരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സ്വീകരണപരിപാടികള്‍ ഒഴിവാക്കണമെന്നും നിര്‍ഭാഗ്യവാനായ മകനാണെന്നും തന്‍റെ പേരില്‍ വച്ചിരിക്കുന്ന ഫ്ളക്സുകള്‍ ഒഴിവാക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പുതുപ്പളളി പളളിയുടെ കവാടത്തില്‍ നിന്നായിരുന്നു സ്വീകരണയാത്ര. പളളിയിലേക്ക് എത്തി പ്രാര്‍ഥന നടത്തിയ ശേഷം ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്ക്. വൈകാരിക നിമിഷങ്ങള്‍

മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രവര്‍ത്തകരുടെ വിഷമം പലരും പങ്കുവച്ചു. അവഗണിക്കാന്‍ പാടില്ലെന്ന പൊതുവികാരം ഉള്‍ക്കൊണ്ടാണ് പല സ്ഥലങ്ങളിലും ചാണ്ടി ഉമ്മന് സ്വീകരണം നല്‍കാന്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. എന്നാല്‍ സ്വീകരണ പരിപാടി ഒഴിവാക്കണമെന്നും തന്‍റെ പേരില്‍ വച്ചിരിക്കുന്ന ഫ്ളക്സുകള്‍ ഒഴിവാക്കണമെന്നും തെറ്റിധരിക്കപ്പെടുമെന്നും ചാണ്ടി ഉമ്മന്‍‌ പറഞ്ഞു.

ENGLISH SUMMARY:

Chandy Oommen received an emotional welcome from the people of Puthuppally despite not being offered a ministerial position. Congress workers organized receptions for him en route to his swearing-in ceremony, demonstrating strong local support.