പേരാവൂരില്‍ ജയിക്കാന്‍ പ്രയാസമെന്ന് പാര്‍ട്ടിയില്‍ പറഞ്ഞിരുന്നുവെന്ന് തുറന്നു പറഞ്ഞ് കെ.കെ.ശൈലജ. താന്‍ മാത്രമല്ല മറ്റ് സഖാക്കളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് ശൈലജ ഡല്‍ഹിയില്‍ പറഞ്ഞു. പേരാവൂര്‍ തോറ്റതിന് പിന്നാലെ അവിടെ തന്നെ മല്‍സരിപ്പിച്ചതില്‍ കെ.കെ.ശൈലജ സംസ്ഥാന സെക്രട്ടറിയേറ്റില്‍ അതൃപ്തി അറിയിച്ചത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പേരാവൂരില്‍ മല്‍സരിക്കാന്‍ താല്പര്യമില്ലാതിരുന്ന തന്നെ സീറ്റ് പിടിച്ചെടുക്കാന്‍ സിപിഎം നിര്‍ബന്ധിച്ച് മല്‍സരിക്കിപ്പിച്ചതില്‍ കെ.കെ.ശൈലജ തിരഞ്ഞെടുപ്പിന് മുന്‍പേ കടുത്ത അതൃപ്തിയിലായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം നടന്ന സെക്രട്ടറിയേറ്റില്‍ അവിടെ മല്‍സരിച്ചാല്‍ വിജയിക്കില്ലെന്നും തന്നെ ഒഴിവാക്കണമെന്നും കെ.കെ. ശൈലജ തുറന്ന് പറയുകയും ചെയ്തു. യുഡിഎഫിന് അടിത്തറയുള്ള സീറ്റാണ് പേരാവൂരെന്നും സണ്ണി ജോസഫിന് ക്രൈസ്തവ സഭകള്‍ക്കിടയില്‍ സ്വാധീനമുണ്ടെന്നുമായിരുന്നു ശൈലജ ഉയര്‍ത്തിക്കാട്ടിയത്. പരാജയപ്പെടുമെന്ന് ഉറപ്പായിട്ടും തന്നെ ബലിയാടാക്കി എന്ന വികാരം സംസ്ഥാന സെക്രട്ടേറിയറ്റിെന അറിയിച്ചിരുന്നുവെന്നാണ്് അവര്‍ പരോക്ഷമായി തുറന്ന് പറയുന്നത്.
ENGLISH SUMMARY:
Senior CPM leader KK Shailaja has openly stated in Delhi that she, along with several other comrades, had explicitly warned the party leadership about the difficulties of winning the Peravoor assembly seat. Following her defeat in the state elections, Shailaja expressed her deep dissatisfaction within the CPM State Secretariat regarding the party's forced decision to field her in a historically tough constituency. During the initial candidate selection meetings, she had requested to be exempted, arguing that Peravoor possesses a rock-solid UDF base. She had also highlighted that UDF candidate Sunny Joseph maintained an influential, deep-rooted connection with the local Christian community, making an LDF victory highly improbable. By venting her grievances to the state leadership, Shailaja has indirectly conveyed the feeling of being made a political scapegoat despite foreseeably unfavorable conditions.