mskumarkurup-hd

TOPICS COVERED

UDF നേതാവ് ഇന്ന്  സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയാകുന്നത് കാണാന്‍ പ്രശസ്തനായ ഒരു CPM നേതാവ് തിരുവനന്തപുരത്തെ പ്രമുഖ ബി.ജെ.പി നേതാവിന്‍റെ വീട്ടിലെത്തി. കേള്‍ക്കുമ്പോള്‍.ഇതെന്ത് കഥ എന്ന് തോന്നാം. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം  ഒരുപോറല്‍പോലുമേല്‍ക്കാത്ത കാത്തസൂക്ഷിക്കുന്ന സുഹൃത്തുക്കളെ കാണാം. 

ഇതില്‍ ഒരാളുടെ കുറവുണ്ട്. ആദ്യമായി നിയമസഭാംഗമായി ആദ്യമായി മന്ത്രിയാകുന്ന സി.പി.ജോണിന്‍റെ. മുന്‍എം.പിയും എം.എല്‍.എയുമൊക്കെയായ സുരേഷ് കുറുപ്പ് ജോണിന്‍റെ സത്യപ്രതിജ്ഞ കാണാന്‍ എത്തിയതാണ്. ബി.ജെ.പി നേതാവായി എം.എസ്. കുമാറിനൊപ്പമാകും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുക.കാലവും സാഹര്യങ്ങളും മൂന്നുപേരെയും മൂന്ന് പ്രസ്ഥാനങ്ങളിലെത്തിച്ചു. കാണുമ്പോഴൊക്കെ പരസ്പരം സംവദിക്കും. തര്‍ക്കിക്കും . പക്ഷേ സൗഹൃദത്തിന് നേരിയ പോറല്‍പോലും ഏറ്റില്ല.രാഷ്ട്രീയത്തില്‍ ജോണ്‍ കൂടുതല്‍ ഉയരങ്ങളിലെത്തണമെന്ന് ഇരുവരും നേരത്തെതന്നെ ആശിച്ചതാണ്. അത് സാധ്യമായത് ഇപ്പോഴാണെന്ന് മാത്രംസുഹൃത്തിന് ഉപദേശങ്ങളൊന്നും നല്‍കേണ്ടതില്ല. അത്രയും അനുഭവ സമ്പന്നാണ് ജോണ്‍.

രണ്ടുസുഹൃത്തുക്കളും ഒരുകാര്യം സാക്ഷ്യപ്പെടുത്തുന്നുസി.പി. ജോണ്‍ യു,ഡി.എഫിന് മുതല്‍ക്കൂട്ടാണ്. ഇനി മന്ത്രിസഭയ്ക്കും.